ജാസ്മിന്റെ വീട്ടുകാര്‍ വരുന്നു; എന്താകുമോ എന്തോയെന്ന് പ്രേക്ഷകര്‍
ഫാമിലി വീക്കില്‍ ഏവരും കാത്തിരിക്കുന്നത് ജാസ്മിന്റെ കുടുംബത്തിന്റെ വരവിനാണ്. സംഭവ ബഹുലമായിരുന്ന ജാസ്മിന്റെ ബിഗ് ബോസിലെ 70 ദിവസങ്ങളെ കുടുംബം എങ്ങനെ കാണുമെന്നറിയാന്‍ പ്രേക്ഷകര്‍ക്ക് കൗതുകമുണ്ട്. ഒരുപക്ഷെ വീട്ടിലൊരു വഴക്ക് വരെ നടന്നേക്കാം. ജാസ്മിന്റെ പ്രവൃത്തികളില്‍ കുടുംബത്തിന് അതൃപ്തിയുണ്ടെന്ന് നേരത്തെ പ്രേക്ഷകര്‍ക്ക് സൂചന ലഭിച്ചിരുന്നു. വീട്ടില്‍ നിന്നും ജാസ്മിന് വസ്ത്രങ്ങള്‍ അയക്കാതായതോടെയാണ് അഭ്യൂഹം വന്നത്.
ഗബ്രിയുമായുള്ള സൗഹൃദത്തെക്കുറിച്ച് മദേഴ്സ് ഡേയില്‍ കത്തിലൂടെ ജാസ്മിന് കുടുംബത്തെ അറിയിച്ചു. ഇതിലെല്ലാമുള്ള പ്രതികരണം ഒരുപക്ഷെ ഫാമിലി വീക്കില്‍ കുടുംബം ജാസ്മിനെ അറിയിച്ചേക്കാം. അതേസമയം മത്സരാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരുടെയും വീട്ടുകാര്‍ ഷോയില്‍ വന്ന് മടങ്ങിക്കഴിഞ്ഞു. പുറത്ത് വരുന്ന സൂചന പ്രകാരം ശനിയാഴ്ച ജാസ്മിന്റെ വീട്ടുകാര്‍ വീട്ടിലേക്കെത്തും. ഞായറാഴ്ചത്തെ എപ്പിസോഡില്‍ ഇത് കാണിക്കുകയും ചെയ്യും.
പുറത്ത് കടുത്ത സൈബര്‍ ആക്രമണമാണ് ജാസ്മിന് നേരെ നടക്കുന്നത്. എവിക്ടായ ഗബ്രിക്കും ഇതേ സാഹചര്യമാണ്. തന്റെ കുടുംബത്തെ പോലും ഇതിലേക്ക് വലിച്ചിടുന്നുണ്ടെന്ന് ഗബ്രി അഭിമുഖങ്ങളില്‍ പറയുന്നുണ്ട്. പുറത്തിറങ്ങിയാല്‍ ജാസ്മിന് നേരെ വരുന്ന അധിക്ഷേപങ്ങള്‍ ചിന്തിക്കാന്‍ പോലും പറ്റാത്തതായിരിക്കുമെന്നും ഗബ്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ കുടുംബം എന്തൊക്കെയാണ് ജാസ്മിനോട് സംസാരിക്കുക എന്ന ആകാംക്ഷ പ്രേക്ഷകര്‍ക്കുണ്ട്.
ശ്രീതുവിന്റെ അമ്മ വന്ന് സംസാരിച്ച ശേഷം ശ്രീതുവിന് വന്ന മാറ്റങ്ങള്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. അര്‍ജുനുമായി അകലം പാലിക്കണമെന്ന് ശ്രീതുവിനോട് അമ്മ പരോക്ഷമായി പറഞ്ഞു. ശ്രീതു ഇതനുസരിക്കുകയും ചെയ്തു. എന്നാല്‍ അര്‍ജുനോട് ഇത് സംസാരിക്കാതെ പെട്ടെന്ന് അകലം കാണിക്കുകയാണ് ശ്രീതു ചെയ്തത്.
ഇത് പ്രേക്ഷകരിലും അതൃപ്തിയുണ്ടാക്കുന്നു, കാര്യങ്ങള്‍ തുറന്ന് സംസാരിക്കാന്‍ ശ്രീതു തയ്യാറാവുന്നില്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. അതേസമയം ശ്രീതു-അര്ജുന് കോംബോ അവസാനിച്ചത് നന്നായെന്നും അഭിപ്രായമുണ്ട്. ഈ കോംബോ കെട്ടിച്ചമച്ചതാണെന്നും ഇവര്‍ തമ്മില്‍ അടുപ്പമില്ലെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്. ഒറ്റയ്ക്ക് നിന്നാല്‍ ഷോയില്‍ രണ്ട് പേര്‍ക്കും തുടരാന്‍ സാധിക്കില്ലെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.
ഷോ എഴുപത് ദിവസത്തിലെത്തി നില്‍ക്കവെ നിരവധി സംഭവ വികാസങ്ങളാണ് നടന്നത്. അപ്രതീക്ഷിത പുറത്താകലുകള്‍, പിന്നീട് വന്ന വാദങ്ങള്‍ തുടങ്ങിയവയെല്ലാം ആറാം സീസണിനെ വാര്‍ത്തകളില്‍ നിറച്ചു. അതേസമയം വിജയ സാധ്യത ഉറപ്പുള്ള ഒരു മത്സരാര്‍ത്ഥിയെ ചൂണ്ടിക്കാണിക്കാന്‍ ആര്‍ക്കും പറ്റുന്നില്ല. ഇത് ഈ സീസണിന്റെ മാത്രം പ്രത്യേകതയാണെന്ന അഭിപ്രായമുണ്ട്.