LIFELife Style

”അയാളുടെ മുന്നില്‍ വസ്ത്രങ്ങള്‍ അഴിക്കാന്‍ പറഞ്ഞു, ബിക്കിനി ചേരുമോന്ന് അറിയാന്‍!”

ഭാഷയുടെ അതിര്‍ വരമ്പുകളില്ലാതെ നിലനില്‍ക്കുന്ന വസ്തുതയാണ് കാസ്റ്റിംഗ് കൗച്ച്. സിനിമയിലും സീരിയലുമൊക്കെ വലിയ ബന്ധങ്ങളൊന്നുമില്ലാതെ കടന്നു വരുടെ നിസ്സഹായാവസ്ഥ മുതലെടുത്ത് അവരെ ചൂഷണം ചെയ്യാന്‍ കാത്തിരിക്കുന്നവര്‍ ഉണ്ടെന്നത് വാസ്തവാണ്. മുന്‍നിര നടിമാര്‍ പോലും ഇത്തരക്കാരുടെ ഇരകളായിട്ടുണ്ട്. കരിയറിന്റെ തുടക്കകാലത്തും പിന്നീടുമൊക്കെ തങ്ങള്‍ നേരിട്ട കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെക്കുറിച്ച് പല നടിമാരും പലകാലത്തായിട്ട് തുറന്നു പറഞ്ഞിട്ടുണ്ട്.

ഇത്തരം തുറന്ന് പറച്ചിലുകള്‍ക്ക് കരുത്ത് പകര്‍ന്ന സംഭവമായിരുന്നു മീടു മൂവ്മെന്റ്. ലോകശ്രദ്ധ നേടിയ ഈ മൂവ്മെന്റിന്റെ ഭാഗമായി പല നടിമാരും തങ്ങളുടെ അനുഭവം വെളിപ്പെടുത്തിയിട്ടുണ്ട്. മലയാളം മുതല്‍ തമിഴില്‍ നിന്നും ബോളിവുഡില്‍ നിന്നും ഹോളിവുഡില്‍ നിന്നുമെല്ലാം ഇത്തരം തുറന്നു പറച്ചിലുകളുണ്ടായിട്ടുണ്ട്. ഈ സമയത്ത് തന്റെ അനുഭവം തുറന്ന് പറഞ്ഞ നടിമാരില്‍ ഒരാളായിരുന്നു ജാസ്മിന്‍ ഭാസിന്‍.

Signature-ad

ബോളിവുഡ് ആരാധകര്‍ക്ക് സുപരിചിതയാണ് ജാസ്മിന്‍ ഭാസിന്‍. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് ജാസ്മിന്‍ താരമാകുന്നത്. പിന്നീട് ബിഗ് ബോസ് മത്സരാര്‍ത്ഥിയായും കയ്യടി നേടി. ബിഗ് ബോസിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ ജാസ്മിന് സാധിച്ചിരുന്നു. തന്റെ കരിയറിന്റെ തുടക്കകാലത്ത് നേരിട്ട മോശം അനുഭവമാണ് ജാസ്മിന്‍ 2018 ല്‍ തുറന്ന് പറയുന്നത്. അക്കാലത്ത് ജാസ്മിന്‍ മോഡലിംഗ് ചെയ്യുകയായിരുന്നു.

അഭിനേത്രിയാകണമെന്നായിരുന്നു ജാസ്മിന്‍ ചെറുപ്പം മുതലേയുള്ള ആഗ്രഹം. മോഡലിംഗ് ചെയ്യുന്ന കാലത്തും ഓഡിഷനുകളില്‍ പങ്കെടുക്കുന്നത് പതിവായിരുന്നു.അങ്ങനെയാണ് ഒരിക്കല്‍ ഒരു പ്രശസ്ത കാസ്റ്റിംഗ് ഡയറക്ടറെ കാണാന്‍ ചെല്ലുന്നത്. ”ഗുജറാത്തി-ഹിന്ദി സിനിമകളുടെ പേരില്‍ അറിയപ്പെടുന്ന സംവിധായകനായിരുന്നു. എന്റെ ഏജന്‍സിയാണ് ഇയാളെക്കുറിച്ച് പറയുന്നത്. അദ്ദേഹത്തിന്റെ അടുത്ത സിനിമയ്ക്ക് വേണ്ടിയായിരുന്നു ഞാന്‍ ഓഡിഷന്‍ ചെയ്തത്. മീറ്റിംഗിനായി ഞാന്‍ ചെന്നു. പക്ഷെ അദ്ദേഹത്തിന്റെ സംസാര രീതി കേട്ട് എനിക്ക് എന്തോ പന്തികേട് തോന്നി” ജാസ്മിന്‍ പറയുന്നു.

”ഒരു നടിയാകാന്‍ നീ എന്തൊക്കെ ചെയ്യും? ഏത് അറ്റം വരെ പോകാന്‍ നിനക്കാകും? എന്ന് അയാള്‍ എന്നോട് ചോദിച്ചു. അന്ന് ഞാനൊരു നിഷ്‌കളങ്കയായിരുന്നു. എനിക്ക് എന്ത് ചെയ്യാനും പറ്റുമെന്ന് ഞാന്‍ പറഞ്ഞു. എന്റെ നാട് വിട്ട് വന്നതും ഇവിടെ ഒറ്റയ്ക്ക് ജീവിച്ച് കഷ്ടപ്പെടുന്നതുമൊക്കെ ഞാന്‍ പറഞ്ഞു. പക്ഷെ അയാള്‍ ഉദ്ദേശിച്ചത് അതായിരുന്നില്ല. എനിക്ക് എന്താണ് അയാള്‍ പറയുന്നതെന്ന് മനസിലായിരുന്നില്ല” എന്നാണ് ജാസ്മിന്‍ പറയുന്നത്. പിന്നാലെ അയാള്‍ തന്നോട് തന്റെ മുന്നില്‍ വച്ച് വസ്ത്രം അഴിച്ചു മാറ്റാന്‍ പറഞ്ഞുവെന്നാണ് ജാസ്മിന്‍ പറയുന്നത്.

തന്നെ ബിക്കിനിയില്‍ കാണാന്‍ എങ്ങനെയുണ്ടാകും എന്ന് അറിയാന്‍ വേണ്ടിയാണെന്നും തന്നോട് അയാള്‍ വസ്ത്രങ്ങള്‍ അഴിച്ചു മാറ്റാന്‍ പറഞ്ഞുവെന്നാണ് ജാസ്മിന്റെ വെളിപ്പെടുത്തല്‍. ”ഇത്തരം സന്ദര്‍ഭങ്ങളില്‍ അടിയുണ്ടാക്കാന്‍ പറ്റിയെന്ന് വരില്ല. ബിക്കിനി ഇടാന്‍ പറ്റുന്ന ഷേപ്പ് ഇല്ലെന്നും തന്നോട് പറഞ്ഞ കഥാപാത്രം ബിക്കിനി ധരിക്കേണ്ടതില്ലെന്നും ഞാന്‍ അയാളോട് പറഞ്ഞു. ഉടനെ തന്നെ ഞാന്‍ അവിടെ നിന്നും പോന്നു. ഏജന്‍സി നിങ്ങളെ ബന്ധപ്പെടുമെന്നും വീണ്ടും കാണാമെന്നും ഞാന്‍ പറഞ്ഞു” എന്നാണ് ജാസ്മിന്‍ പറയുന്നത്.

”ലൈംഗിക അതിക്രമങ്ങള്‍ നിലനില്‍ക്കുന്നു എന്നത് വസ്തുതാണ്. തള്ളിക്കളയാനാകില്ല. പക്ഷെ നമ്മള്‍ കരുത്തരായിരിക്കണം. അറിയാത്ത ആരേയും വിശ്വസിക്കരുതെന്നും സ്വന്തം നിബന്ധകള്‍ക്ക് ജോലി ചെയ്യാനും പെണ്‍കുട്ടികള്‍ ശീലിക്കണം. ധൈര്യമുണ്ടായിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്” എന്നും ജാസ്മിന്‍ അന്ന് പറഞ്ഞിരുന്നു. ജാസ്മിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

എന്തായാലും ആ കാലമെല്ലാം മറി കടന്ന ജാസ്മിന്‍ ഇന്ന് ജനപ്രീയ നടിയാണ്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ജാസ്മിന്‍. 80 ലക്ഷത്തോളം ഫോളോവേഴ്സുണ്ട് ഇന്ന് ജാസ്മിന് ഇന്‍സ്റ്റഗ്രാമില്‍ മാത്രമായി. താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി മാറാറുമുണ്ട്.

 

Back to top button
error: