CrimeNEWS

മദ്യലഹരിയില്‍ കൂടപ്പിറപ്പിനെ കുത്തിക്കൊലപ്പെടുത്തിയ ക്രൂരത, ഒളിവിൽ പോയ പ്രതി പൊലീസ് വലയിൽ കുടുങ്ങി

    മദ്യലഹരിയില്‍ സഹോദരനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവാവ് അറസ്റ്റില്‍. കണ്ണൂരിലെ മലയോര പ്രദേശമായ ഇരിക്കൂര്‍ പടിയൂര്‍ ചാളംവയല്‍ കോളനിയില്‍ ജ്യേഷ്ഠന്‍ രാജീവനെ(43) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അനുജന്‍ സജീവനെ(40) ആണ് ഒളിവില്‍ കഴിയവെ പൊലീസ് പിടികൂടിയത്. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍

വച്ചാണ് ഇരിക്കൂര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മെയ് ആറിന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

Signature-ad

മദ്യലഹരിയിലെത്തിയ സജീവൻ വീട്ടുമുറ്റത്ത് നിന്ന രാജീവനുമായി വാക്കു തർക്കത്തിൽ ഏർപ്പെട്ടു. ഒടുവിൽ കത്തിക്കൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രാജീവന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു.

ഇരിക്കൂര്‍ സി ഐ അബ്ദുല്‍ കരീമിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം വീരാജ് പേട്ട, സിദ്ധാപുരം, ഗോണിക്കുപ്പ, തുടങ്ങിയ സ്ഥലങ്ങളിലും കര്‍ണാടക വനത്തിലും അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇയാള്‍ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് എത്തിയിട്ടുണ്ടെന്ന വിവരം ലഭിക്കുന്നത്.

ഉടന്‍ റെയില്‍വെ പൊലീസിന്റെ സഹായത്തോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയുമായി പൊലീസ് ചാളം വയല്‍ കോളനിയിലും കൊലപാതകം നടത്തിയതിനു ശേഷം കിടന്നുറങ്ങിയ ഇരിക്കൂര്‍ സ്‌കൂള്‍ മൈതാനത്തിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. തുടർന്ന്  പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Back to top button
error: