രാജസ്ഥാനിലെ ജയ്‌പൂരില്‍ രണ്ട് വർഷം കൊണ്ടാണ് ആദിപരാശക്തിയുടേയും രാജമാതംഗിയുടേയും ദുർഗ്ഗാദേവിയുടേയും വിഗ്രഹങ്ങള്‍ കൊത്തിയെടുത്തത്. വിഗ്രഹങ്ങള്‍ മൂന്ന് ട്രെയിലറുകളില്‍ ആയാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നത്. ജയ്‌പൂരില്‍ നിന്നും 15 ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് വിഗ്രഹങ്ങള്‍ തിരുവനന്തപുരത്ത് എത്തിച്ചേരുക.
ജയ്പൂരിലെ പ്രമുഖ ശില്പിയായ മുകേഷ് ഭരദ്വാജ് ആണ് പൗർണമിക്കാവിലേക്കുള്ള വിഗ്രഹങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. പീഠം അടക്കം 23 അടി ഉയരമാണ് ആദിപരാശക്തി വിഗ്രഹത്തിനുള്ളത്. ദേവി രൂപത്തിനു മാത്രം 18.5 അടി ഉയരം ഉണ്ട്. ഒറ്റക്കല്ലില്‍ തീർത്തിട്ടുള്ള ഈ വിഗ്രഹം രണ്ടുവർഷം കൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്.
ഭായിൻസ്ലാനയില്‍ നിന്നും ലഭിച്ച 50 ടണ്ണോളം ഭാരവും 30 അടി ഉയരവും 20 അടി കനവുമുള്ള ഒറ്റ മാർബിള്‍ ശിലയിലാണ് ആദിപരാശക്തിയുടെ വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. ആറുകോടിയോളം രൂപ ചിലവിലാണ് മൂന്നു വിഗ്രഹങ്ങളും പൂർത്തീകരിച്ചിരിക്കുന്നത്. ജയ്‌പൂരിലെ കാളിമാതാ ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടത്തിയ ശേഷമാണ് വിഗ്രഹങ്ങള്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നത്.