KeralaNEWS

കേരളത്തില്‍ ബി.ജെ.പി ഇത്തവണ എട്ട് സീറ്റ് നേടും: ഇ. ശ്രീധരൻ

മലപ്പുറം: മോദി ഗ്യാരണ്ടിയെന്ന് പറഞ്ഞാല്‍ അത് ഗ്യാരണ്ടിയാണെന്നും കേരളത്തില്‍ ബി.ജെ.പി ഇത്തവണ എട്ട് സീറ്റ് നേടുമെന്നും മെട്രോമാൻ ഇ. ശ്രീധരൻ.

 കേരളത്തില്‍ എല്ലാം ചെയ്യുന്നത് തങ്ങളാണെന്ന് പറഞ്ഞ് ചിലർ നടക്കുന്നുണ്ട്. കേരളത്തിലെ വികസനപ്രവർത്തനങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് ജനങ്ങള്‍ക്ക് വ്യക്തമായി അറിയാം. കേരളത്തിലെ ജനങ്ങള്‍ വിദ്യാഭ്യാസമുള്ളവാണെന്നും അദ്ദേഹം പറഞ്ഞു.

മോദിയുടെ മുസ്‌ലിം വിരുദ്ധ വിദ്വേഷപ്രസ്താവന തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാവില്ല. മുൻ പ്രധാനമന്ത്രിയുടെ വാക്കുകള്‍ ആവർത്തിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. അതിനെ ആളുകള്‍ വളച്ചൊടിക്കുകയായിരുന്നു. സി.എ.എ ഒരു വിഭാഗത്തിന് എതിരല്ല. ഇന്ത്യയിലുള്ള ഒരാള്‍ക്കും സി.എ.എ ഒരു പ്രശ്‌നവും ഉണ്ടാക്കില്ലെന്നും ശ്രീധരൻ പറഞ്ഞു.

 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആയ ആളാണ് ശ്രീധരൻ.പാലക്കാട് മുഖ്യമന്ത്രിയുടെ ഓഫീസ് വരെ അദ്ദേഹം തുറന്നിരുന്നു.

Back to top button
error: