KeralaNEWS

മിന്നലേറ്റ് കോട്ടയത്ത് പെയിന്റിങ് തൊഴിലാളി മരിച്ചു; മറ്റൊരാൾക്ക് ഗുരുതര പരിക്ക്

കോട്ടയം: മിന്നലേറ്റ് പെയിന്റിങ് തൊഴിലാളി മരിച്ചു.കോട്ടയം കാഞ്ഞിരപ്പാറ സ്വദേശി മണികണ്ഠൻ ( 47 ) ആണ് മരിച്ചത്.സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്.

വൈകിട്ട് അഞ്ചരയോടെയാണ്  കറുകച്ചാൽ നെടുംകുന്നം മാണികുളത്ത് വച്ച് ഇവ‍ര്‍ക്ക് മിന്നലേറ്റത്. മണികണ്ഠനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് മാന്തുരുത്തി സ്വദേശി സുനീഷി (37) നും മിന്നലേറ്റ് പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  പ്രവേശിപ്പിച്ചു.

മണികണ്ഠന്റെ മൃതദേഹവും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Back to top button
error: