KeralaNEWS

മരവും വൈദ്യുതി പോസ്റ്റും കടപുഴകി വീണ് 10 വയസുകാരന് ദാരുണാന്ത്യം 

ആലുവ:  മരവും വൈദ്യുതി പോസ്റ്റും കടപുഴകി വീണ് 10 വയസുകാരന് ദാരുണാന്ത്യം.

ചെങ്ങമനാട് ദേശം പുറയാർ ഗാന്ധിപുരം അമ്ബാട്ടു വീട്ടില്‍ നൗഷാദിന്റെ മകന്‍ മുഹമ്മദ് ഇര്‍ഫാനാണ് മരിച്ചത്. വൈകിട്ട് 6.15നായിരുന്നു അപകടം.

തൊട്ടടുത്ത ഗ്രൗണ്ടിൽ കൂട്ടുകാരോടൊപ്പം കളിക്കാൻ പോവുകയായിരുന്നു ഇർഫാൻ. ഈ സമയം വഴിയോരത്തെ പറമ്പിലെ മഹാഗണി മരം കടപുഴകി തൊട്ടടുത്ത വൈദ്യുതി പോസ്റ്റിൽ പതിക്കുകയും മരവും, പോസ്റ്റും കൂടി ഇർഫാന്റെ ദേഹത്ത് വീഴുകയുമായിരുന്നു.

Signature-ad

 എടനാട് വിജ്ഞാനപീഠം പബ്‌ളിക് സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു മുഹമ്മദ് ഇര്‍ഫാന്‍.

Back to top button
error: