KeralaNEWS

യുഡിഎഫ് 16, എൽഡിഎഫ് 4; അവസാന ലാപ്പിൽ യുഡിഎഫ് കിതയ്ക്കുന്നു

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ യുഡിഎഫ് കിതയ്ക്കുന്നു.ആദ്യ ഘട്ടത്തിൽ കേരളത്തിലെ 20 ൽ 20 സീറ്റും നേടുമെന്ന് തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ച യുഡിഎഫ് അവസാന ലാപ്പിൽ കിതയ്ക്കുന്ന കാഴ്ചയാണ് കാണുന്നത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 20ൽ 19 സീറ്റുകളിലും വിജയിച്ചത് യുഡിഎഫ് ആയിരുന്നു.ആലപ്പുഴയിൽ എ എം ആരിഫ് മാത്രമായിരുന്നു എൽഡിഎഫ് സ്ഥാനാർഥികളിൽ വിജയിച്ചത്.
എന്നാൽ ഇത്തവണ നാല് സീറ്റുകൾ എൽഡിഎഫ് നേടുമെന്നാണ് വിവിധ സർവേകളിൽ സൂചിപ്പിക്കുന്നത്.ആലപ്പുഴയ്ക്കൊപ്പം കോട്ടയം, ആലത്തൂർ,വടകര സീറ്റുകളിലാണ് എൽഡിഎഫ് വിജയിക്കുക.പത്തനംതിട്ടയിൽ തോമസ് ഐസക്ക് ഉജ്ജ്വല പ്രകടനമാണ് നിലവിൽ കാഴ്ചവയ്ക്കുന്നത്.സീറ്റുമായി ബന്ധപ്പെട്ട തർക്കം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ട് ഇടപെട്ട് പരിഹരിച്ചതോടെ അണികളിലും ഇതിന്റെ ആവേശം കാണാനുണ്ട്.
അതേസമയം ഇത്തവണയും ബിജെപി കേരളത്തിൽ ഒരിടത്തും അക്കൗണ്ട് തുറക്കില്ലെന്നാണ് സൂചന.

Back to top button
error: