ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കണമെന്ന ആവശ്യവുമായി ഹർജി.
അഭിഭാഷകനായ ആനന്ദ് എസ്. ജോൻധാലെയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചത്. ഹിന്ദു, സിഖ് ദേവതകളുടേയും ആരാധനാലയങ്ങളുടേയും പേരില്‍ മോദി ബി.ജെ.പിക്ക് വേണ്ടി വോട്ട് ചോദിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
ജനപ്രാതിനിധ്യ നിയമപ്രകാരം നരേന്ദ്ര മോദിയെ തിരഞ്ഞെടുപ്പുകളില്‍ നിന്ന് ആറ് വർഷത്തേക്ക് അയോഗ്യനാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് നിർദേശിക്കണം എന്നാണ് ഹർജിയിലെ ആവശ്യം.