KeralaNEWS

വയനാട്ടില്‍ രാഹുലിനെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയ എല്‍.ഡി.എഫിന് തെറ്റി-എ.കെ ആന്റണി

തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സ്ഥാനാർഥിയെ നിർത്തിയ എല്‍.ഡി.എഫിന് തെറ്റിയെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി.

ഇൻഡ്യ മുന്നണിയോട് കൂറുണ്ടായിരുന്നെങ്കില്‍ അതു ചെയ്യരുതായിരുന്നു. വയനാട്ടില്‍ പാർട്ടിയുടെ കൊടി ഉപയോഗിക്കുന്നത് എ.ഐ.സി.സി വിലക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

2019ല്‍ ഇൻഡ്യ മുന്നണി ഉണ്ടായിരുന്നില്ല. അന്ന് കോണ്‍ഗ്രസ് സ്ഥാനാർഥി ആയാണ് രാഹുല്‍ വയനാട്ടില്‍ എത്തിയത്. ഇപ്പോള്‍ അവിടെ സിറ്റിങ് എം.പിയാണ് രാഹുല്‍. എല്‍.ഡി.എഫിന് ഇൻഡ്യ മുന്നണിയോട് കൂറുണ്ടായിരുന്നെങ്കില്‍ രാഹുലിനെതിരെ സ്ഥാനാർഥിയെ നിർത്തരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടന ഉണ്ടാക്കിയത് കോണ്‍ഗ്രസാണ്. തമിഴ്‌നാട്ടിലും രാജസ്ഥാനിലും ആന്ധ്രാപ്രദേശിലും സി.പി.എം വോട്ട് പിടിക്കുന്നത് രാഹുലിന്റെ പടംവച്ചാണെന്നും ആന്റണി ചൂണ്ടിക്കാട്ടി.

പത്മജയ്ക്കും അനില്‍ ആന്റണിക്കും പ്രവർത്തകരുടെ പിന്തുണയില്ലാത്തതിനാല്‍ അവർ പോയത് കോണ്‍ഗ്രസിന് ക്ഷീണമാകില്ലെന്നും ആന്റണി കൂട്ടിച്ചേർത്തു.

Back to top button
error: