KeralaNEWS

വിഷുവിപണിയിലെ താരമായി  ചൈനീസ് ഉല്‍പ്പനം

പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചാരണച്ചൂടിലാണെങ്കിലും വിഷുവൊരുക്കത്തിന്റെ തിരക്കിലാണ് നാട്. പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്നകള്‍ മഞ്ഞപ്രഭ പരത്തി വിഷുവിന്റെ വരവറിയിക്കുമ്ബോള്‍,  മാർക്കറ്റിൽ അപരഭീഷണി നേരിടുകയാണ് കണിക്കൊന്നപ്പൂക്കള്‍.

തുണികളില്‍ നിർമ്മിതമായ ‘ചൈനീസ് ‘ കൊന്നപ്പൂക്കള്‍ വിപണി കൈയടക്കിയിരിക്കുന്നു. ഒരുതണ്ട് തുണിക്കൊന്നപ്പൂവിന് 30 രൂപയാണ് വില.മുൻ വർഷങ്ങളില്‍ പ്ലാസ്റ്റിക്ക് പൂക്കള്‍ ലഭ്യമായിരുന്നു. ഒർജിനലിനെ വെല്ലുന്ന വിധത്തില്‍ തുണിപ്പൂക്കള്‍ എത്തിയതോടെ ആവശ്യക്കാരും ഏറെയാണ്. പൂക്കടകളിലും സ്റ്റേഷനറി കടകളിലും തുണിക്കൊന്നപ്പൂക്കള്‍ക്ക് ഇടമൊരുങ്ങിക്കഴിഞ്ഞു. വഴിയോര വില്‍പ്പന കേന്ദ്രങ്ങളിലും വിഷുവിപണിയിലെ താരമാകുകയാണ് ഈ ചൈനീസ് ഉല്‍പ്പനം.

Signature-ad

ബംഗളൂരുവില്‍ നിന്നാണ് വലിയ അളവില്‍ കൃത്രിമപ്പൂക്കള്‍ വിഷുവിപണി ലക്ഷ്യമാക്കി കേരളത്തിൽ എത്തിക്കുന്നത്.

Back to top button
error: