പരാജയഭീതി കാരണം കോണ്‍ഗ്രസ് നെറികെട്ട രാഷ്‌ട്രീയം കളിക്കുകയാണ്. പത്തനംതിട്ടയില്‍ തന്നെ തോല്‍പ്പിക്കാനുള്ള എല്ലാം ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ ഒടുവില്‍ ക്രിമിനല്‍ ആയ നന്ദകുമാറിനെ രംഗത്ത് ഇറക്കുകയായിരുന്നുവെന്നും അനില്‍ ആൻ്റണി പ്രതികരിച്ചു.
സ്വന്തം വീട്ടില്‍ മോഷണം നടത്തിയ ആളാണ് നന്ദകുമാർ. 12 വർഷം മുൻപ് നന്ദകുമാറിനെ കണ്ടിട്ടുണ്ട്. നന്ദകുമാറിനെ പരിചയപ്പെടുത്തിയത് പി.ജെ കുര്യനാണ്. കുര്യന്റെ ആളാണ് എന്ന് പറഞ്ഞാണ് വന്നതും പരിചയപ്പെട്ടതും. ജഡ്ജിയെ മാറ്റുന്നതടക്കമുള്ള നടക്കാത്ത കാര്യങ്ങള്‍ പറഞ്ഞാണ് നന്ദകുമാർ വന്നത്. കുര്യന്റെ പ്രമാദമായ കേസ് ഒത്തുതീർപ്പാക്കിയത് നന്ദകുമാറാണെന്നും അനില്‍ ആൻ്റണി പറഞ്ഞു.
പി ജെ കുര്യൻ രാഷ്‌ട്രീയ കുതികാല്‍ വെട്ടുന്ന ആളാണ്. കരുണാകരനെയും ആന്റണിയെയും ഉമ്മൻചാണ്ടിയെയും ചതിച്ച ആളാണ് പി.ജെ കുര്യൻ. കഴിഞ്ഞ ദിവസം വീണ്ടും എ. കെ ആൻ്റണിയെ ചതിച്ചു. ആൻ്റോ ആൻ്റണിയുടെ ഗുരുവാണ് പി. ജെ കുര്യൻ. 2013ന് ശേഷം നന്ദകുമാറിനെ കണ്ടിട്ടില്ലെന്നും അനില്‍ ആൻ്റണി പറഞ്ഞു. നാല് സഹകരണ ബാങ്കുകളെ കമ്ബളിപ്പിച്ച് പണം തട്ടിയ വ്യക്തിയാണ് ആൻ്റോ ആൻ്റണിയെന്നും അദ്ദേഹം പറഞ്ഞു.