KeralaNEWS

സുല്‍ത്താൻ ബത്തേരിയുടെ പേര് ഗണപതി വട്ടം എന്നാക്കും: കെ സുരേന്ദ്രൻ

വയനാട്: താൻ എം പി ആയാല്‍ സുല്‍ത്താൻ ബത്തേരിയുടെ പേര് മാറ്റി ഗണപതി വട്ടം എന്ന് പുനർനാമകരണം ചെയ്യുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

വയനാട് എംപി ആയി ജയിച്ചാല്‍ ആദ്യ പരിഗണന സ്ഥലത്തിന്റെ പേര് മാറ്റല്‍ ആയിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

‘ഇത് ഗണപതി വട്ടമാണ്. യഥാർഥ പേര് ഗണപതി വട്ടം എന്നാണ്. ടിപ്പു സുല്‍‌ത്താന്റെ അധിനിവേശത്തിന് ശേഷമാണ് പേര് മാറ്റിയത്. ‌ആരായിരുന്നു ടിപ്പു സുല്‍ത്താൻ. കേരളത്തെ ആക്രമിച്ചും ഹിന്ദുക്കളെ മതം മാറ്റി മുസ്ലിമും ആക്കിയ ആൾ. പഴശ്ശിരാജയും പേരാളികളും ടിപ്പുവിനെതിരെ പോരാടിയിട്ടുണ്ട്’ കെ സുരേന്ദ്രൻ പറഞ്ഞു.

Signature-ad

1984ല്‍ പ്രമോദ് മഹാജൻ സുല്‍ത്താൻ ബത്തേരിയില്‍ എത്തിയപ്പോള്‍ ഇത് സുല്‍ത്താൻ ബാറ്ററി അല്ലെന്നും ഗണപതി വട്ടം ആണെന്നും പറഞ്ഞിരുന്നു. ഇതിന്റെ പ്രാധാന്യം വളരെ വലുതാണ്. വിദേശ അധിനിവേശത്തിനെതിരെയും ടിപ്പു സുല്‍ത്താനെതിരെയും ഇവിടെ നിന്ന് പോരാടിയിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ഗണപതി വട്ടം എന്ന പേര് പുനർനാമകരണം ചെയ്യാൻ ശ്രമിക്കും. എംപി ആയി ജയിച്ചാല്‍ ആദ്യ പരിഗണന ഇതിനായിരിക്കും. മോദിയുടെ സർക്കാരിന്റെ സഹായത്തോടെ ഇത് നടപ്പിലാക്കും- കെ സുരേന്ദ്രൻ പറഞ്ഞു.

Back to top button
error: