കോട്ടയം: അനില്‍ ആന്റണിക്കെതിരേ ഒളിയമ്ബെറിഞ്ഞ് തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ മകൻ അർജുൻ രാധാകൃഷ്ണൻ.
കപട രാജ്യസ്നേഹം നടിക്കുന്ന ചെന്നായക്കളെക്കാള്‍ പതിറ്റാണ്ടുകളായി ഇന്ത്യൻ മതേതരത്വത്തിനും ഭരണഘടനയ്ക്കും കാവല്‍നില്‍ക്കുന്ന പട്ടികള്‍ ആവുന്നതാണ് നല്ലതെന്നാണ് അർജുൻ രാധാകൃഷ്ണൻ പറഞ്ഞത്.
കോണ്‍ഗ്രസുകാർ ചന്ദ്രനെ നോക്കി കുരയ്ക്കുന്ന പട്ടികളാണെന്ന് അനില്‍ ആന്റണി ഇന്നലെ പറഞ്ഞിരുന്നു. ഫെയിസ്ബുക്കിലൂടെയായിരുന്നു അനില്‍ ആന്റണിക്കെതിരേ ഒളിയമ്ബെറിഞ്ഞ് അർജുൻ പ്രതികരിച്ചത്.
കോണ്‍ഗ്രസ് ആകുന്ന സൂര്യന്റെ സഹായം കൊണ്ട് മാത്രം പ്രകാശിക്കുന്ന ഇത്തരം ചന്ദ്രന്മാർക്കുള്ള ശക്തമായ മറുപടിയാകും പത്തനംതിട്ടയിലെ ആന്റോ ആന്റണിയുടെ ഭൂരിപക്ഷമെന്നും കുറുപ്പില്‍ പറയുന്നു. സ്വാതന്ത്ര്യത്തിന് മുൻപും ശേഷവും ഒരുപാട് പ്രതിസന്ധികളും പ്രയാസങ്ങളും വെല്ലുവിളികളുമൊക്കെ കോണ്‍ഗ്രസ് പാർട്ടി നേരിടുകയും അവ വിജയകരമായി തരണം ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും അതുപോലെ ഈ പ്രതിസന്ധിയും കോണ്‍ഗ്രസ് അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.