അഹമ്മദാബാദ്: ഗുജറാത്തിലെ ദ്വാരകയില്‍ തെരുവുനായ ആക്രമണത്തില്‍ 11കാരിക്ക് ദാരുണാന്ത്യം. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.
പുരി പിപ്രോത്രയെന്ന കുട്ടിയാണ് മരിച്ചത്.വീടിന് സമീപത്തു വച്ചായിരുന്നു സംഭവം . ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിലും തലയിലുമാണ് ഗുരുതര പരിക്കേറ്റത്.
അടുത്തിടെയായി ഇത്തരത്തിലുണ്ടാവുന്ന നാലാമത്തെ സംഭവമാണ് ഇതെന്നും ഉടൻ പരിഹാരം വേണമെന്നും പ്രദേശവാസികള്‍ അറിയിച്ചു.