CrimeNEWS

പാനൂര്‍ സ്ഫോടനത്തില്‍ സി.പി.എം പ്രതിരോധത്തില്‍; ബോംബ് നിര്‍മാണം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

കണ്ണൂര്‍: പാനൂര്‍ സ്‌ഫോടനത്തില്‍ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി റിമാന്‍ഡ് റിപ്പോര്‍ട്ട് . ബോംബ് നിര്‍മ്മിച്ചത് ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സായൂജ്, അമല്‍ ബാബു എന്നിവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. കേസിലെ 12 പ്രതികളും സി.പി.എം പ്രവര്‍ത്തകരെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണ് സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കള്‍ തുടക്കം മുതല്‍ പറയുന്നത്.

Signature-ad

അതേസമയം, കേസില്‍ അറസ്റ്റിലായവരെല്ലാം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ്. സ്ഫോടനത്തില്‍ കൊല്ലപ്പെട്ടയാളുടെ വീട് സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റി നേതാക്കള്‍ സന്ദര്‍ശിച്ചിരുന്നു. മാനുഷിക പരിഗണവെച്ചാണ് സന്ദര്‍ശിച്ചത് എന്നായിരുന്നു ഇതില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.

 

Back to top button
error: