തൊണ്ടവേദന, തൊണ്ടയടപ്പ്, ചുമക്കെട്ട് പോലുള്ള പ്രശ്നങ്ങളില്‍ ആശ്വാസം കിട്ടാനും ഈ ജ്യൂസ് നല്ലതാണ്. രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കുന്നതിനും ഈ ജ്യൂസ് ഏറെ സഹായകമാണ്. ഇൻസുലിൻ ഹോര്‍മോണ്‍ ഉത്പാദനം കൂട്ടാൻ സഹായിക്കുന്നതിലൂടെയാണ് ഇഞ്ചി ഷുഗര്‍നില നിയന്ത്രിക്കുന്നതിന് പ്രയോജനപ്പെടുന്നത്.
ഹൃദയാരോഗ്യത്തിനും ഇഞ്ചി ഏറെ നല്ലതാണ്. രക്തയോട്ടം മെച്ചപ്പെടുത്തുന്നതിലൂടെയാണ് ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാകുന്നത്. തലച്ചോറിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ഇഞ്ചി നല്ലതാണ്. ഇഞ്ചിയിലുള്ള ആന്‍റി-ഓക്സിഡന്‍റ്സ് ആണ് ഇതിന് സഹായകമാകുന്നത്.
വൈറ്റമിൻ -സി യാല്‍ സമ്പന്നമായതിനാല്‍ തന്നെ ചെറുനാരങ്ങാനീരും ദിവസവും കഴിക്കുന്നത് ചര്‍മ്മത്തിനും മുടിക്കുമെല്ലാം നല്ലതാണ്. ഇഞ്ചി ആയാലും ചെറുനാരങ്ങ ആയാലും അത് വണ്ണം കുറയ്ക്കുന്നവര്‍ക്ക് അതിനുള്ള ശ്രമങ്ങള്‍ക്ക് കൂടുതല്‍ ഫലം നല്‍കുന്നതിനും ഉപകരിക്കും. വിളര്‍ച്ച നേരിടുന്നതിനും ചെറുനാരങ്ങ ഏറെ ഗുണകരമാണ്. അതുപോലെ മൂത്രത്തില്‍ കല്ല് പോലുള്ള പ്രശ്നങ്ങളെയും ചെറുനാരങ്ങ പ്രതിരോധിക്കുന്നു. ഇങ്ങനെ ചെറുനാരങ്ങയ്ക്കും ഇഞ്ചിക്കും പലവിധ ഗുണങ്ങളുണ്ട് എന്നതിനാല്‍ ഇവ പതിവായി ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്.