SportsTRENDING

മുംബൈയേയും വീഴ്ത്തി; സഞ്ജുവിന്റെ രാജസ്ഥാൻ ഐപിഎല്ലിൽ ഒന്നാമത്

മുംബൈ: ചരിത്രമുറങ്ങുന്ന വാങ്ക്ഡെയില്‍ മുംബൈ ഇന്ത്യന്‍സിനെ അനായാസം കീഴടക്കി രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി ആതിഥേയർ ഉയർത്തിയ 126 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റും 27 പന്തും ബാക്കി നില്‍ക്കെയാണ് രാജസ്ഥാന്‍ മറികടന്നത്.
രാജസ്ഥാന്റെ തുടർച്ചയായ മൂന്നാം ജയമാണിത്.54 റണ്‍സെടുത്ത റിയാന്‍ പരാഗാണ് രാജസ്ഥാന്റെ ടോപ് സ്കോറർ.
ആദ്യ ഏഴ് ഓവറിനുള്ളില്‍ തന്നെ യശസ്വി ജയ്‌സ്വാള്‍ (10), ജോസ് ബട്ട്ലർ (13), സഞ്ജു സാംസണ്‍ (12) എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്താനായെങ്കിലും പരാഗും അശ്വിനും ചേർന്ന് നാലാം വിക്കറ്റില്‍ 40 റണ്‍സ് ചേർത്ത് വിജയലക്ഷ്യത്തിലേക്ക് രാജസ്ഥാനെ അടുപ്പിക്കുകയായിരുന്നു
നേരത്തെ ഹാർദിക്ക് പാണ്ഡ്യ (34), തിലക് വർമ (32) എന്നിവരുടെ പ്രകടനമാണ് മുംബൈയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. രാജസ്ഥാനായി ബോള്‍ട്ടും ചഹലും മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി.

രോഹിത് ശർമ, നമന്‍ ധീർ, ഡേവാള്‍ഡ് ബ്രേവീസ് എന്നിവരെ ഗോള്‍ഡന്‍ ഡക്കാക്കിക്കൊണ്ട് ബോള്‍ട്ടാണ് രാജസ്ഥാന് സ്വപ്നതുല്യമായൊരു തുടക്കം  സമ്മാനിച്ചത്.

അതേസമയം രാജസ്ഥാൻ റോയല്‍സിനെതിരായ ഐപിഎല്‍ മത്സരത്തിന്റെ ടോസിങ്ങിനായി മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ ഗ്രൌണ്ടിലേക്ക് ഇറങ്ങുമ്ബോള്‍ സ്റ്റേഡിയത്തില്‍ നിന്നുയർന്നത് “രോഹിത്…രോഹിത്…” ആർപ്പുവിളികള്‍. ഐപിഎല്ലില്‍ ഇതുവരെയുള്ളതില്‍ വച്ച്‌ ഏറ്റവും വലിയ കൂവലാണ് ഹാർദിക്കിനും മുംബൈ ഇന്ത്യൻസ് ടീമിനും നേരെ ഉയർന്നത്.
ഹാർദികിനെ ടോസിടാനായി കമന്റേറ്ററായ സഞ്ജയ് മഞ്ജരേക്കർ ക്ഷണിക്കുന്നതിനിടെയാണ് ടീമിനെയാകെ നാണംകെടുത്തുന്ന സമീപനം ഹോം ഗ്രൗണ്ടിലെ കാണികളുടെ ഭാഗത്തു നിന്നുണ്ടായത്. ഇടയ്ക്ക് നല്ല രീതിയില്‍ പെരുമാറൂ എന്ന് സഞ്ജയ് കാണികളോട് അഭ്യർത്ഥിക്കുന്നതും കേള്‍ക്കാമായിരുന്നു.
മുംബൈയുടെ ബസ് വരുന്ന വഴിയിലും കാണികള്‍ രോഹിത്തിനായി ആർപ്പുവിളിക്കുകയും ഹാർദിക്കിനെ കൂക്കി വിളിക്കുകയും ചെയ്തു. രോഹിത്തിന് പിന്തുണയർപ്പിച്ച്‌ കാണികള്‍ കൊണ്ടുവന്ന ബാനറുകള്‍ അകത്തേക്ക് കയറ്റുന്നില്ലെന്നും കാണികളില്‍ ചിലർ സോഷ്യല്‍ മീഡിയയിലൂടെ ആരോപിച്ചു. എന്നാല്‍ ഇത്തരത്തിലൊരു വിലക്കും ഏർപ്പെടുത്തില്ലെന്ന് സ്റ്റേഡിയം അധികൃതർ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.
ഐപിഎല്ലിന്റെ 17ാമത് സീസണില്‍ ആദ്യമായാണ് മുംബൈയുടെ സ്വന്തം ഹോം ഗ്രൗണ്ടായ വാംഖഡെയില്‍ ഒരു മത്സരം നടന്നത്.വലിച്ചെറിഞ്ഞ രോഹിത് അനൂകൂല പോസ്റ്ററുകള്‍ ഗ്രൌണ്ടിന് വെളിയില്‍ കൂട്ടിയിട്ടതിന്റെ ചിത്രങ്ങളും പുറത്തുവരുന്നുണ്ട്. രോഹിത് ശർമ്മയെ അനുകൂലിച്ച്‌ നിരവധി പേർ സോഷ്യല്‍ മീഡിയയില്‍ കമന്റിടുന്നുണ്ട്. അതേസമയം, മത്സരത്തിന്റെ രണ്ടാം ഓവറില്‍ തന്നെ ട്രെന്റ് ബോള്‍ട്ട് രോഹിത് ശർമ്മയെ പൂജ്യത്തിന് പുറത്താക്കുകയും ചെയ്തു.

Back to top button
error: