NEWSWorld

യെമനിലെ അല്‍ഖ്വയ്ദ നേതാവ് ഖാലിദ് അല്‍ബതാര്‍ഫി കൊല്ലപ്പെട്ടു

സൻഅ: യെമനിലെ അല്‍ഖ്വയ്ദ നേതാവ് ഖാലിദ് അല്‍ബതാർഫി കൊല്ലപ്പെട്ടതായി സംഘടന അറിയിച്ചു. യുഎസ് ഖാലിദിന്‍റെ തലയ്ക്ക് 50 ലക്ഷം ഡോളർ വിലയിട്ടിരുന്നു.

അതേസമയം, മരണകാരണം അല്‍ഖ്വയ്ദ വെളിപ്പെടുത്തിയില്ല. വെളുത്ത ശവവസ്ത്രത്തിലും അല്‍ഖ്വയ്ദയുടെ കറുപ്പും വെളുപ്പും പതാകയിലും പൊതിഞ്ഞനിലയിലുള്ള ഖാലിദിന്‍റെ മൃതദേഹത്തിന്‍റെ വീഡിയോ അല്‍ഖ്വയ്ദ പുറത്തുവിട്ടു.

Signature-ad

സാദ് ബിൻ അതേഫ് അല്‍അവ്‌ലാകിയെ പുതിയ നേതാവായി അല്‍ഖ്വയ്ദ ഇൻ ദി അറേബ്യൻ പെനിൻസുല (എക്യുഎപി) പ്രഖ്യാപിച്ചു. ഇയാളുടെ തലയ്ക്ക് 60 ലക്ഷം ഡോളറാണ് അമേരിക്ക വിലയിട്ടിരിരിക്കുന്നത്.

Back to top button
error: