KeralaNEWS

നാളെ അധിക സര്‍വീസുമായി കൊച്ചി മെട്രോ

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സും മോഹൻബഗാനും തമ്മിൽ നടക്കുന്ന ഐഎസ്‌എൽ മത്സരത്തെ തുടർന്ന് നാളെ കൊച്ചി മെട്രോ അധിക സർവീസ് നടത്തും.

ഐഎസ്‌എല്‍ മത്സരത്തിന്‍റെ ഭാഗമായി ജെഎല്‍എന്‍ സ്‌റ്റേഡിയം മെട്രോ സ്‌റ്റേഷനില്‍നിന്ന് രാത്രി 11.30 വരെ സര്‍വീസ് ഉണ്ടായിരിക്കുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു.

Signature-ad

സ്‌റ്റേഡിയം സ്‌റ്റേഷനില്‍നിന്ന് ആലുവ ഭാഗത്തേക്കും തൃപ്പൂണിത്തുറ ഭാഗത്തേക്കുമായിരിക്കും അധിക സര്‍വീസ്. മത്സരം കാണുന്നതിനായി മെട്രോയില്‍ വരുന്നവര്‍ക്ക് മത്സരശേഷം തിരികെ യാത്ര ചെയ്യാനുള്ള ടിക്കറ്റ് മുന്‍കൂട്ടി വാങ്ങാമെന്നും അധികൃതര്‍ അറിയിച്ചു.

Back to top button
error: