ലാഗോസ്: വടക്കുപടിഞ്ഞാറന്‍ നൈജീരിയയില്‍ ഒരാഴ്ചയ്ക്കിടെ ഭീകരര്‍ തട്ടിക്കൊണ്ടുപോയ കുട്ടികളുടെ എണ്ണം 300 കവിഞ്ഞു. കഡൂനയിലെ കുരിഗയില്‍നിന്നാണ് 3 തവണയായി 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ തട്ടിയെടുത്തത്. പൊലീസും സൈന്യവും സമീപത്തെ കാടുകളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല.
2021 ജൂലൈയില്‍ തട്ടിക്കൊണ്ടുപോയ നൂറ്റന്പതോളം കുട്ടികളെ രക്ഷിതാക്കള്‍ പണം നല്കി മോചിപ്പിച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കുട്ടികളടക്കം 3500 പേരെയെങ്കിലും തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ഇങ്ങനെ പിടികൂടുന്നവരെ മനുഷ്യകവചമായും ഉപയോഗിക്കാറുണ്ട്.
2014ല്‍ ചിബോകില്‍ നിന്ന് ഇരുന്നൂറിലേറെ കുട്ടികളെ കുട്ടികളെ ബൊക്കോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ സംഭവം ഒച്ചപ്പാടുണ്ടാക്കിയിരുന്നു.