ബംഗളൂരു: ഓടുന്ന ബസില്‍നിന്ന് തെറിച്ചുവീണ് കണ്ടക്ടര്‍ മരിച്ചു.കർണാടക ആർ.ടി.സി കണ്ടക്ടറായ ചാമരാജ് നഗർ ഹാലേപുര സ്വദേശി മഹാദേവ സ്വാമി (35) ആണ് മരിച്ചത്.
നഞ്ചൻഗുഡില്‍നിന്ന് മൈസൂരുവിലേക്കു പോവുകയായിരുന്ന ബസില്‍ ദേശീയ പാത 766ല്‍ മല്ലനമൂളെ മഠത്തിനു സമീപമാണ് അപകടം.
കണ്ടക്ടർ തെറിച്ചുവീണത് യാത്രക്കാർ അറിയിച്ചതോടെ ഡ്രൈവർ ബസ് നിർത്തി കണ്ടക്ടറെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡ്രൈവറുടെ അനാസ്ഥയാണ് അപകടത്തിനിടയാക്കിയതെന്ന് മഹാദേവ സ്വാമിയുടെ ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.