LIFELife Style

”കാമുകന്‍ വസ്ത്രമില്ലാതെയാണ് അന്ന് തിരിച്ച് പോയത്; ഞാന്‍ ടോര്‍ച്ചര്‍ ചെയ്തു”

സിനിമാ താരമായി തിളങ്ങി പിന്നീട് കരിയറില്‍ വീഴ്ച സംഭവിച്ച നടിയാണ് കിരണ്‍ റാത്തോഡ്. ജമിനി, താണ്ഡവം തുടങ്ങിയ സിനിമകളിലൂടെ ജനപ്രീതി നേടിയ കിരണിനെ പിന്നീട് ഏറെക്കാലം സിനിമകളില്‍ കണ്ടില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം സ്വന്തം ചൂടന്‍ ഫോട്ടോകളും വീഡിയോകളും വില്‍ക്കുന്ന ഒരു വെബ്‌സൈറ്റുമായാണ് കിരണ്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്. പ്രേക്ഷകരെ ഈ വാര്‍ത്ത ഞെട്ടിച്ചു. എന്തുകൊണ്ടാണ് കിരണിങ്ങനെ ചെയ്തതെന്ന ചോദ്യം വന്നു.

കഴിഞ്ഞ ദിവസം ഒരു തമിഴ് മീഡിയയില്‍ ഇതേക്കുറിച്ച് കിരണ്‍ റാത്തോഡ് തുറന്ന് സംസാരിച്ചു. വര്‍ക്കുകള്‍ കുറഞ്ഞതോടെയാണ് താന്‍ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് കിരണ്‍ തുറന്ന് പറഞ്ഞു. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി സിനിമകള്‍ വേണ്ടെന്ന് വെച്ചു. തീരുമാനം തെറ്റാണെന്ന് മനസിലാക്കി തിരിച്ച് വന്നെങ്കിലും പിന്നീട് പലരും അവസരത്തിന് അഡ്ജസ്റ്റ്‌മെന്റുകള്‍ ആവശ്യപ്പെട്ടെന്നും കിരണ്‍ റാത്തോഡ് തുറന്ന് പറഞ്ഞു.

Signature-ad

ഇപ്പോഴിതാ ഒടുവിലത്തെ കാമുകന്‍ തന്നെ വിട്ട് പോയതിനെക്കുറിച്ച് സംസാരിക്കുകയാണ് കിരണ്‍ റാത്തോഡ്. നടി ഷക്കീലയ്‌ക്കൊപ്പമുള്ള അഭിമുഖത്തിലാണ് കിരണ്‍ മനസ് തുറന്നത്. കാമുകന്‍ തന്നില്‍ നിന്നും ഓടിപ്പോവുകയായിരുന്നെന്ന് കിരണ്‍ റാത്തോഡ് പറയുന്നു. ഞാന്‍ കാമുകനെ ടോര്‍ച്ചര്‍ ചെയ്തു. ഒരിക്കല്‍ കാമുകന്‍ എന്നെ അടിച്ചു. വെറുതെ ഒരടി. എനിക്കത് ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല. രാത്രി അവനെ വിളിച്ചു. കാണണം എന്ന് പറഞ്ഞു. അവന്റെ വസ്ത്രങ്ങള്‍ ഞാന്‍ കീറി. വസ്ത്രങ്ങളില്ലാതെയാണ് അവന്‍ പോയത്. എന്ത് ധൈര്യത്തിലാണ് എന്റെ മുഖത്ത് തൊട്ടതെന്ന് ചോദിച്ചെന്നും കിരണ്‍ റാത്തോഡ് ഓര്‍ത്തു.

അതേസമയം, താന്‍ ഒരിക്കലും കാമുകനെ അടിച്ചിട്ടില്ലെന്നും അടി കൊണ്ടിട്ടേയുള്ളൂയെന്നും ഷക്കീല വ്യക്തമാക്കി. അടി കിട്ടി പിറ്റേ ദിവസം വിഷമിച്ചിരിക്കും. അപ്പോള്‍ കാമുകന്‍ സോറി പറയും. നമ്മുടെ വായും വെറുതെയിരിക്കില്ല. സ്‌നേഹിക്കുന്നവരെ അടിക്കാന്‍ പറ്റില്ല. അപ്പോള്‍ എത്രമാത്രം സഹികെട്ടിട്ടായിരിക്കും കാമുകന്‍ അടിച്ചിട്ടുണ്ടാവുകയെന്നും തല്ലിയതില്‍ തെറ്റില്ലെന്നും ഷക്കീല പറഞ്ഞു.

സിനിമാ രംഗത്തെ മോശം വശങ്ങളെക്കുറിച്ച് കിരണ്‍ റാത്തോഡ് സംസാരിക്കുന്നുണ്ട്. സിനിമാ രംഗത്ത് സുഹൃത്തുക്കളായി ആരും ഇല്ലെന്ന് തിരിച്ചറിഞ്ഞു. ഉള്ളവര്‍ മുതലെടുത്തു. വര്‍ക്ക് തരാമെന്ന് പറഞ്ഞ് രാത്രി വിളിക്കും. അവരുടെ തനിനിറം അപ്പോഴാണ് മനസിലാവുക. തന്നെക്കുറിച്ച് തെറ്റായ ഗോസിപ്പുകള്‍ പ്രചരിച്ചിട്ടുണ്ട്. താന്‍ വിവാഹിതയാണെന്നും അമ്മയാണെന്നും ഗോസിപ്പുകള്‍ വന്നെന്നും കിരണ്‍ റാത്തോഡ് തുറന്നടിച്ചു.

കരിയറില്‍ സംഭവിച്ച പിഴവുകളെക്കുറിച്ച് മുമ്പൊരിക്കലും നടി സംസാരിച്ചിട്ടുണ്ട്. നല്ല സിനിമകള്‍ നിരസിച്ചു. ആ സമയത്ത് ഒരു വിഡ്ഢിയുമായി പ്രണയത്തിലായിരുന്നു. വിവാഹം കഴിച്ച് ജീവിക്കാനാണ് ആഗ്രഹിച്ചത്. ജീവിതത്തിലെ മോശം തീരുമാനമായിരുന്നു അത്. ആ ബന്ധം തകരുകയായിരുന്നെന്നും കിരണ്‍ റാത്തോഡ് തുറന്ന് പറഞ്ഞു.

ബിക്കിനി ധരിക്കുന്നത് തെറ്റായി കാണുന്നില്ല. അഡ്ജസ്റ്റ്‌മെന്റുകളേക്കാള്‍ നല്ലതാണ്. വിട്ടുവീഴ്ച ചെയ്യാന്‍ ഞാന്‍ തയ്യാറല്ല. ആളുകള്‍ മെസേജില്‍ ചോദിക്കുന്നത് പോലെ ഞാന്‍ അവെയ്‌ലബിള്‍ അല്ല. ആദ്യമാെക്കെ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പങ്കുവെക്കുമ്പോള്‍ റേറ്റ് എത്രയാണെന്ന് ചോദ്യം വരും. അന്ന് കരഞ്ഞിട്ടുണ്ട്. കുടുംബവും സുഹൃത്തുക്കളുമാണ് തനിക്ക് ആശ്വാസമായതെന്നും കിരണ്‍ റാത്തോഡ് വ്യക്തമാക്കി.

 

Back to top button
error: