KeralaNEWS

റഷ്യൻ വനിതയ്ക്ക് നേരെ ലൈംഗിക അതിക്രമം: തിരുവനന്തപുരത്ത് രണ്ട് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: കേരള സന്ദർശനത്തിന് എത്തിയ റഷ്യൻ വനിതയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം ചടയമംഗലം ആക്കല്‍ കിഴക്കേക്കര പുത്തൻ വീട്ടില്‍ മുഹമ്മദ് നാഫർ (21), വെളിനല്ലൂർ റോഡ് വിളയില്‍ അജ്മല്‍ (20) എന്നിവരാണ് അറസ്റ്റിലായത്.

Signature-ad

സുഹൃത്തിനൊപ്പം ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന 33 കാരിയാണ് അക്രമണത്തിന് ഇരയായത്. ചൊവ്വാഴ്ച രാത്രി 11.30 യോടെ വർക്കല ഗസ്റ്റ് ഹൗസിന് സമീപത്തിലൂടെ പോവുകയായിരുന്ന ഇവരെ അക്രമികള്‍ പിന്തുടർന്ന് ശല്യം ചെയ്യുകയായിരുന്നു. തുടർന്ന് ഇവർ വാഹനം നിർത്തിയതോടെ യുവതിയെ കടന്ന് പിടിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു.

ബൈക്ക്‌ നമ്ബർ സഹിതം റഷ്യൻ യുവതി വർക്കല പൊലീസില്‍ പരാതി നല്‍കിയതോടെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പ്രതികളെ അറസ്റ്റുചെയ്യുകയും ചെയ്തു.പിടിയിലായ പ്രതികളെ വർക്കല കോടതി റിമാൻഡ് ചെയ്തു.

Back to top button
error: