LocalNEWS

‘വി ലൈക്ക് ചാഴികാടന്‍’ ക്യാമ്പയിന് തുടക്കമിട്ട് എല്‍ഡിഎഫ്

കോട്ടയം: നവ വോട്ടര്‍മാരെയും യുവജനങ്ങളെയും ആകര്‍ഷിക്കുന്നതിനു വേണ്ടി കോട്ടയത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടനായി വി ലൈക് ചാഴികാടന്‍ എന്ന പേരില്‍ വ്യത്യസ്തമായ നവ മാധ്യമ ക്യാമ്പയിനുമായി രംഗത്ത് വന്നിരിക്കുകയാണ് എല്‍ഡിഎഫ് . വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ നവമാധ്യമങ്ങളുടെ സാധ്യത പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുന്നതിന് വേണ്ടിയാണ് പുതുമയാര്‍ന്ന സോഷ്യല്‍ മീഡിയ ക്യാമ്പയിന് എല്‍ഡിഎഫ് നേതൃത്വം കൊടുക്കുന്നത്.

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം വാട്‌സ്ആപ്പ് , എക്‌സ്, യൂട്യൂബ് എന്നീ നവ മാധ്യമങ്ങളിലൂടെ പുതുതലമുറയെ ആകര്‍ഷിക്കുന്നതിനു വേണ്ടി റീല്‍സ്, ഷോര്‍ട്ട് വീഡിയോ, സ്ഥാനാര്‍ത്ഥി പങ്കെടുക്കുന്ന തല്‍സമയ സംവാദങ്ങള്‍, മീറ്റ് ദി വോട്ടേഴ്‌സ് പ്രോഗ്രാം തുടങ്ങി വ്യത്യസ്തങ്ങളായ പ്രചരണ പരിപാടികള്‍ക്കാണ് കോട്ടയത്ത് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് വി ലൈക് ചാഴികാടന്‍ എന്ന ഫേസ്ബുക്ക് പേജ് ആരംഭിച്ചത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ നവമാധ്യമ രംഗത്ത് മേല്‍ക്കൈ നേടുവാന്‍ തങ്ങള്‍ക്ക് കഴിഞ്ഞുവെന്ന് എല്‍ഡിഎഫ് നേതാക്കള്‍ അവകാശപ്പെടുന്നു.

Signature-ad

ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് നവമാധ്യമ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ കാലങ്ങളില്‍ തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിച്ചത് ദൃശ്യ മാധ്യമങ്ങള്‍ ആയിരുന്നുവെങ്കില്‍ നാളെകളിലെ തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കുന്നത് സോഷ്യല്‍ മീഡിയ ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിവര സാങ്കേതികവിദ്യയുടെ നൂതന സാധ്യതകള്‍ വിനിയോഗിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അനന്തസാധ്യതകള്‍ മാറ്റുരയ്ക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്കാണ് നാം സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നും ഡോ. എന്‍ ജയരാജ് കൂട്ടിച്ചേര്‍ത്തു സിപിഎം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍ എംപി, പ്രഫ. ലോപ്പസ് മാത്യു, വി. ശശികുമാര്‍, ജോസ് പുത്തന്‍കാലാ, പ്രവീണ്‍കുമാര്‍, ജയകൃഷ്ണന്‍ പുതിയേടത്ത് എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: