KeralaNEWS

കേരളത്തിന് ഇല്ല; 12 വന്ദേഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: രാജ്യത്ത് വിവിധ റൂട്ടുകളിലായി 12 പുതിയ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ കൂടി ഓടിക്കാൻ റെയില്‍വേ ബോർഡ് തീരുമാനം.
പുതുതായി അനുവദിച്ചതിൽ കേരളത്തിന് ഒന്നുപോലുമില്ല. എല്ലാ സർവീസുകളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ‌ മാസം 12ന് വീഡിയോ കോണ്‍ഫറൻസിലൂടെ ഫ്ലാഗ് ഓഫ് ചെയ്യും.

അഹമ്മദാബാദ് – മുംബൈ, കോലാപ്പുർ – മുംബൈ, സെക്കന്ദരാബാദ് – പൂനെ, സെക്കന്ദരാബാദ് – വിശാഖപട്ടണം, പുരി – വിശാഖപട്ടണം, മൈസൂരു- എംജിആർ ചെന്നൈ, ന്യൂ ജല്‍പായ്ഗിരി – രാജേന്ദ്രനഗർ ടെർമിനസ് പറ്റ്ന, രാജേന്ദ്രനഗർ ടെർമിനസ് പറ്റ്ന – ലക്നൗ ജംഗ്ഷൻ, റാഞ്ചി – ബനാറസ്, ബംഗളൂരു – കല്‍ബുർഗി, പൂന – വഡോദര, ഹസ്രത്ത് നിസാമുദീൻ – ഖജുരാഹോ എന്നീ റൂട്ടുകളിലാണ് ഇപ്പോള്‍ വന്ദേ ഭാരത് എക്സ്പ്രസുകള്‍ അനുവദിച്ചിട്ടുള്ളത്.

Signature-ad

 നിലവില്‍ അഹമ്മദാബാദ് – മുംബൈ, സെക്കന്ദരാബാദ് – വിശാഖപട്ടണം, മൈസൂരു -ചെന്നൈ റൂട്ടുകളില്‍ വന്ദേഭാരത് എക്സ്പ്രസുകള്‍ സർവീസ് നടത്തുന്നുണ്ട്. കേരളത്തിന് എറണാകുളം-ബംഗളൂരു റൂട്ടില്‍ മൂന്നാം വന്ദേ ഭാരത് അനുവദിക്കുമെന്നായിരുന്നു പ്രതീക്ഷ.

Back to top button
error: