IndiaNEWS

ഷിന്‍ഡെയെും ഉപമുഖ്യമന്ത്രിമാരെയും ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് ശരദ് പവാര്‍; മഹാരാഷ്ട്രയില്‍ പുതുനീക്കം?

മുംബൈ: എന്‍സിപി (ശരത്ചന്ദ്ര പവാര്‍) വിഭാഗം നേതാവ് ശരദ് പവാര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍ എന്നിവരെയും തന്റെ വസതിയില്‍ ഉച്ചഭക്ഷണത്തിനു ക്ഷണിച്ച് കത്തയച്ചു. മഹാരാഷ്ട്രയില്‍ ബാരാമതി മണ്ഡലത്തില്‍ നാളെ വിവിധ പരിപാടികള്‍ ഉദ്ഘാടനം ചെയ്യാന്‍ നേതാക്കള്‍ എത്താനിരിക്കെയാണ് അപ്രതീക്ഷിത ക്ഷണം.

പുണെ ജില്ലയിലെ ബാരാമതിയില്‍ വിദ്യാപ്രതിസ്താന്‍ കോളജില്‍ നടക്കുന്ന തൊഴില്‍മേള ഉള്‍പ്പെടുയുള്ള പരിപാടിയില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും എത്തുന്നത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം ആദ്യമായാണ് ബാരാമതിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നതെന്നും ബാരാമതിയിലെ നമോ മഹാരോജര്‍ പരിപാടിയില്‍ പങ്കുചേരുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ഷിന്‍ഡെയ്ക്ക് അയച്ച കത്തില്‍ ശരദ് പവാര്‍ പറയുന്നു. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള കോളജാണ് വിദ്യാപ്രതിസ്താന്‍. അതിനാല്‍ തന്നെ തന്റെ വസതയില്‍ ഒരുക്കുന്ന വിരുന്നില്‍ മറ്റു ക്യാബിനറ്റ് അംഗങ്ങളുമായി ചേര്‍ന്നു പങ്കെടുക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.

Signature-ad

1999ല്‍ ശരദ് പവാര്‍ രൂപീകരിച്ച എന്‍സിപിയെ പിളര്‍ത്തി, എന്‍സിപിയുടെ ചിഹ്നവും പേരുമായി ശിവസേന ബിജെപി സഖ്യത്തിലെത്തിയശേഷം അജിത് പവാറുമായി ശരദ് പവാറിന് അത്ര നല്ല ബന്ധമല്ല ഉണ്ടായിരുന്നത്. എന്നിട്ടും വിരുന്നിനു ക്ഷണിച്ചതില്‍ പല കോണില്‍നിന്ന് അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്.

ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുളെയാണ് പവാര്‍ കുടുംബത്തിന്റെ കോട്ടയായ ബാരാമതിയെ പ്രതിനിധീകരിക്കുന്നത്. മണ്ഡലത്തില്‍ ഹാട്രിക് വിജയം നേടിയ അവര്‍ക്കെതിരെ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ എന്‍സിപി സ്ഥാനാര്‍ഥിയായി അജിത് പവാര്‍ ഭാര്യയെ നിര്‍ത്താനും ആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ഇന്ത്യ മുന്നണിയുടെ ഭാഗമായി സുപ്രയയും, എന്‍സിപിയുടെ ഭാഗമായി അജിത് പവാറിന്റെ ഭാര്യയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും.

 

Back to top button
error: