മലപ്പുറം: വേങ്ങരയിലെ സ്കൂളില്‍ ഭക്ഷ്യവിഷബാധ. കണ്ണമംഗലം എടക്കാപറമ്ബ് ജി എല്‍ പി സ്കൂളിലെ 18 കുട്ടികളും ഒരു അധ്യാപികയും ആണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്.
അച്ഛനമ്ബലം കണ്ണമംഗലം ജി എം യു പി സ്കൂളില്‍ വെച്ച് നടന്ന എല്‍ എസ് എസ് പരീക്ഷ പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ചികിത്സ തേടിയ ആരുടെയും നില ഗുരുതരമല്ല എന്ന ആശുപത്രി അധികൃതർ അറിയിച്ചു. ഉച്ചഭക്ഷണമായി ഇവർക്ക് സ്കൂളില്‍ നിന്ന് ചോറും ചിക്കൻ കറിയും തൈരും ആണ് നല്‍കിയത്. ഈ സ്കൂളില്‍ ആകെ 195 കുട്ടികളാണ് പരീക്ഷയ്ക്ക് എത്തിയത്.
സ്കൂളില്‍ സ്ഥിരം ഉപയോഗിക്കുന്ന അരി അല്ലെന്നും പുറമേ നിന്നുള്ള ഉത്പന്നങ്ങളാണ് ഉപയോഗിച്ചതെന്നും ആണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം.