KeralaNEWS

കേരളത്തില്‍ ഇത്തവണ  രണ്ടക്ക സീറ്റ് നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

തിരുവനന്തപുരം: കേരളത്തില്‍ ജനങ്ങൾക്ക് ബിജെപിയോടുള്ള പ്രതീക്ഷ വിശ്വാസമായി മാറിയിരിക്കുന്നുവെന്നും ഇത്തവണ രണ്ടക്ക സീറ്റ് കേരളത്തില്‍ നേടുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.

തിരുവനന്തപുരം സെൻട്രല്‍ ‌സ്റ്റേഡിയത്തില്‍ ബിജെപി പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇത്തവണ എൻഡിഎ നാന്നൂറിലധികം സീറ്റുകള്‍ നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

2019 നെക്കാള്‍ ആവേശം ഇപ്പോള്‍ കാണുന്നു. 2024 ല്‍ പ്രതിപക്ഷം പരാജയം ഉറപ്പാക്കി. പ്രതിപക്ഷത്തിന് നരേന്ദ്ര മോദിയെ ആക്ഷേപിക്കുക എന്ന ലക്ഷ്യം മാത്രമാണുള്ളത്. കേരളം കാലത്തിനു മുമ്ബേ സഞ്ചരിക്കുന്ന നാടാണ്. നാടിന്റെ വികസനത്തിനു വേണ്ടി കേരളം ബി ജെ പി യെ പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കേരളത്തിന്റെ സ്വപ്നങ്ങള്‍ യാഥാർത്ഥ്യമാക്കാൻ മോദി സർക്കാർ പ്രതിഞ്ജാബദ്ധമാണ്. അതാണ് മോദിയുടെ ഗ്യാരണ്ടി- പ്രധാനമന്ത്രി പറഞ്ഞു.

Signature-ad

‌കേരളത്തോടോ മറ്റൊരു സംസ്ഥാനത്തോടോ കേന്ദ്രം വിവേചനം കാണിച്ചിട്ടില്ല. വിഹിതം തുല്യമായി നല്‍കുന്നു. കേരള സർക്കാരിന്റെ നിസ്സഹകരണം ഉണ്ടായിട്ടും സംസ്ഥാനത്തിന് വലിയ പരിഗണന നല്‍കുന്നു. അഞ്ചരക്കോടി രൂപ ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ കേരളത്തിലെ ജനങ്ങള്‍ക്ക് ലഭിച്ചു. 50 ലക്ഷം മുദ്ര വായ്പ വിതരണം ചെയ്തു. 32 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് ജല ജീവൻ മിഷൻ വഴി കുടി വെള്ളം നല്‍കിയെന്നും മോദി പറഞ്ഞു.

ലോകത്തിലെ മൂന്നാമത്തെ സാമ്ബത്തിക ശക്തിയാക്കി രാജ്യത്തെ മാറ്റും – ഇതാണ് മോദിയുടെ ഗ്യാരണ്ടി. അഴിമതിക്കാർ എന്തെങ്കിലും തെറ്റു ചെയ്യുന്നതിന് മുൻപ് നൂറുവട്ടം ചിന്തിക്കേണ്ടിവരും – ഇതാണ് മോദിയുടെ ഗ്യാരണ്ടി. കേരളത്തിലെ പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ വിദ്യാഭ്യാസ രംഗത്ത് പുതിയ വഴിതുറക്കും – ഇതാണ് മോദിയുടെ ഗ്യാരണ്ടി. മോദുയുടെ മൂന്നാം സർക്കാർ സമസ്ത മേഖലയിലും വികസനം ഉറപ്പാക്കും- ഇതാണ് മോദിയുടെ ഗ്യാരണ്ടി- പ്രധാനമന്ത്രി പറഞ്ഞു.

ജാതി- മത പരിഗണനയില്ലാതെ സാധാരണക്കാർക്ക് ആശ്വാസം നല്‍കുന്നതാകും മൂന്നാം മോദി സർക്കാർ. മുത്തലാഖ് പോലുള്ള കാര്യങ്ങള്‍ പൂർണമായും ഇല്ലാതാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു

Back to top button
error: