KeralaNEWS

കുമളിയിൽ ബാലികയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

കുമളി: മളി:അന്യ സംസ്ഥാന ബാലികയെ കുമളിക്ക് സമീപം പത്തുമുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഏകദേശം ആറ് വയസ് പ്രായം തോന്നിക്കുന്ന പെണ്‍കുട്ടിയെയാണ് ഉപേക്ഷിച്ചത്.
പത്തുമുറി റോഡിൽ അലഞ്ഞുതിരിയുകയായിരുന്ന പെണ്‍കുട്ടിയോട് നാട്ടുകാർ വിവരം തിരക്കിയപ്പോള്‍ റോഡിന് സമീപമുള്ള ബൈജു കല്ലുമ്മാക്കലിന്റെ വീട്ടിലേക്ക് ഓടിക്കയറി. ക്ഷീണിതയായിരുന്ന പെണ്‍കുട്ടിക്ക് ഭക്ഷണം നല്കിയ വീട്ടുകാർ ഹിന്ദി സംസാരിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളെ എത്തിച്ച്‌ കാര്യങ്ങള്‍ തിരക്കിയെങ്കിലും പെണ്‍കുട്ടിയുടെ ഭാഷ മനസ്സിലാക്കാനായില്ല.
തുടർന്ന് വീട്ടുകാർ ചൈല്‍ഡ് വെല്‍ഫെയർ ലൈനില്‍ ബന്ധപ്പെട്ടതിനു ശേഷം പൊലീസെത്തി പെണ്‍കുട്ടിയെ സ്റ്റേഷനിലേക്ക് മാറ്റി. തലമുടി പറ്റെ വെട്ടിയ നിലയിലുള്ള പെണ്‍കുട്ടിയുടെ കൈവശമുള്ള പ്‌ളാസ്റ്റിക് സഞ്ചിയില്‍ മൂന്ന് ജോഡി മുഷിഞ്ഞ ഉടുപ്പുകളും ഉണ്ട്.

അവ്യക്തമായി മറുപടി പറയുന്നതിനാല്‍ ആരാണ് മാതാപിതാക്കള്‍ എന്നതിനെക്കുറിച്ച്‌ പോലീസിന് വ്യക്തത ലഭിച്ചിട്ടില്ല. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി ആനവിലാസത്തെ ബാലിക ഭവനിലേക്ക് മാറ്റി.

Back to top button
error: