കണ്ണൂർ: മുസ്ലിം ലീഗിന് മൂന്ന് സീറ്റില്‍ കൂടുതല്‍ മത്സരിക്കാൻ അർഹതയുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ. കോണ്‍ഗ്രസ് ലീഗിനെ ഭയപ്പെടുത്തുന്നുവെന്നും ജയരാജന് പറഞ്ഞു.
സമരാഗ്നിയില്‍ ലീഗിനെ കോണ്‍ഗ്രസ് അടുപ്പിക്കുന്നില്ല. ആർഎസ്എസ് അജണ്ടയുടെ ഭാഗമായാണ് ലീഗിനെ മാറ്റിനിർത്തുന്നത്. കോണ്‍ഗ്രസ് ഒറ്റയ്ക്ക് നിന്നാല്‍ ഒരു മണ്ഡലത്തിലും ജയിക്കില്ലെന്നും ഇപി പ്രതികരിച്ചു.
എന്നാല്‍ ലീഗ് ഒറ്റയ്ക്ക് നിന്ന് മത്സരിച്ചാല്‍ സീറ്റുകള്‍ നേടും.അതിനാൽതന്നെ ലീഗിനെ കോണ്‍ഗ്രസ് വട്ടം കറക്കുകയാണെന്നും ജയരാജൻ പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇപ്പോള്‍ തമ്മിൽ തമ്മിൽ തെറിയേ വന്നിട്ടുള്ളൂ, ഇനി അടുത്തത് അടിയായിരിക്കുമെന്നായിരുന്നു ജയരാജന്റെ പരിഹാസം. കോണ്‍ഗ്രസ്സിൻറെ ചവിട്ടും കുത്തുമേറ്റ് യു ഡി എഫില്‍ തുടരണോ എന്ന് ലീഗ് ആലോചിക്കണമെന്നും ഇപി ജയരാജൻ അഭിപ്രായപ്പെട്ടു.