NEWSWorld

പാകിസ്ഥാനില്‍ കയറി സുന്നി തീവ്രവാദി കമാന്‍ഡറെയും സംഘാംഗങ്ങളെയും വധിച്ച് ഇറാന്‍റെ സര്‍ജിക്കല്‍ സ്ട്രൈക്ക്

ടെഹ്റാൻ: പാക്കിസ്ഥാന്റെ അതിര്‍ത്തിക്കുള്ളില്‍ കടന്ന് ‘സര്‍ജിക്കല്‍ സ്ട്രൈക്ക്’ നടത്തി ഇറാന്‍.
പാകിസ്ഥാനില്‍ കടന്ന ഇറാന്‍ സേന, ജെയ്ഷ് അല്‍ അദ്‍ല്‍ (Jaish al-Adl) എന്ന തീവ്രവാദ സംഘടനയുടെ കമാന്‍ഡർ ഇസ്മയില്‍ ഷഹബക്ഷിയെയും കൂട്ടാളികളെയും വധിച്ചതായി പ്രമുഖ മാധ്യമമായ   ഇറാൻ ഇന്‍റർനാഷണല്‍ ഇംഗ്ലീഷ് റിപ്പോർട്ട് ചെയ്തു.

ഏതാണ്ട് ഒരു മാസം മുമ്ബ് പാകിസ്ഥാനിലെ തീവ്രവാദ ക്യാമ്ബുകള്‍ക്ക് നേരെ ഇറാന്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഇത് ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള നയതന്ത്രബന്ധത്തെ ഏറെ ബാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്‍ മറ്റൊരു ആക്രമണം കൂടി പാകിസ്ഥാന്‍റെ മണ്ണില്‍ നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

2012-ല്‍ ഇറാന്‍റെ തെക്ക് കിഴക്കന്‍ പ്രവിശ്യയായ സിസ്റ്റാന്‍ – ബലൂചിസ്ഥാന്‍ പ്രദേശത്ത് രൂപപ്പെട്ട സുനന്നി ഭീകരസംഘടനയാണ് ജെയ്ഷ് അല്‍ അദ്ല്‍ . ഈ സംഘന ആര്‍‌മി ഓഫ് ജെസ്റ്റിസ് എന്നും അറിയപ്പെടുന്നു. ഇറാന്‍ അതിര്‍ത്തിയിലെ പാക് പ്രദേശമായ ബലൂചിസ്ഥാന്‍ മേഖലയിലും ഇവരുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഡിസംബറില്‍   ഇറാന്‍റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ നിരവധി ആക്രമണങ്ങള്‍ ജെയ്ഷ് അല്‍ അദ്ല്‍ നടത്തിയിരുന്നു. സിസ്റ്റാന്‍ – ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഇറാന്‍റെ പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ 11 പേരെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന് അവകാശപ്പെട്ട് ജെയ്ഷ് അല്‍ അദ്ല്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

Signature-ad

 

ഇതിന് പിന്നാലെ പാകിസ്ഥാന്‍ അതിര്‍ത്തിക്കുള്ളിലെ ജെയ്ഷ് അല്‍ അദ്ന്‍റെ സൈനിക ക്യാമ്ബുകള്‍ക്ക് നേരെ ഇറാന്‍ അപ്രതീക്ഷിത മിസൈല്‍ ആക്രമണം നടത്തുകയും ചെയ്തു.ജനുവരി 16 ന് ഇറാന്‍ നടത്തിയ മിസൈല്‍ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ മരിക്കുകയും മൂന്ന് പെണ്‍കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ 18 -ാം തിയതി പാകിസ്ഥാന്‍ ഇറാനിലേക്ക് മിസൈല്‍ ആക്രമണം നടത്തി. ഇറാന്‍റെ നിന്ന് പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനയായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിക്കെതിരെയാണ് ആക്രമണം എന്നായിരുന്നു പാകിസ്ഥാന്‍ അന്ന് പറഞ്ഞത്. ഇറാന്‍റെ പുതിയ ആക്രമണത്തോട് പാകിസ്ഥാന്‍റെ പ്രതികരണം ഏങ്ങനെയാകുമെന്ന് കാത്തിരിക്കുകയാണ് ലോകം.

Back to top button
error: