കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയായിരുന്ന R. മഹേഷ് IPS ന്റെ മേല്‍നോട്ടത്തില്‍ നാര് കോട്ടിക് സെല്‍ DYSP വി രമേശന്റെ നേതൃത്വത്തിലുള്ള കണ്ണൂര്‍ റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് ( ഡാന്‍സാഫ് ) ഉം ഇരിട്ടി പോലീസ് ഉം സംയുക്തമായി നടത്തിയ വാഹന പരിശോധനയില്‍ ആണ് 300 ഗ്രാം മെത്താഫിറ്റാമിന്‍ പിടികൂടിയത്.
കണ്ണൂര്‍ റൂറല്‍ ജില്ലയിലെ ആദ്യത്തെ commercial quantity കേസ് ആയിരുന്നു ഇത്. കേസിലെ പ്രാധാന സാക്ഷികള്‍ കൂറുമാറിയ കേസില്‍ പ്രതികള്‍ക്ക് കൂടിയ ശിക്ഷ വാങ്ങി കൊടുക്കാന്‍ സാധിച്ചു എന്നുള്ളതില്‍ കണ്ണൂര്‍ റൂറല്‍ പോലീസ് നും ഇരിട്ടി പോലീസ് നും അഭിമാനിക്കാവുന്നതാണ്.
അന്വേഷണ സംഘത്തെയും , മാസങ്ങളോളം നിരീക്ഷണം നടത്തി കൃത്യമായ ആസൂത്രണത്തോടെ പ്രതികളെ നിയമത്തിനു മുന്നില്‍ എത്തിക്കാന്‍ പ്രവര്‍ത്തിച്ച ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളെയും കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം. ഹേമലത IPS പ്രത്യേകം അഭിനന്ദിച്ചു. നിലവില്‍ ഹേമലത IPS ന്റെ മേല്‍നോട്ടത്തില്‍ ശക്തമായ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുകയാണ് ഫെബ്രുവരി മാസം കണ്ണൂര്‍ റൂരല്‍ പോലീസ് നടത്തിയ മയക്കുമരുന്ന് വേട്ടയില്‍ നാലു പേര് റിമാന്‍ഡില്‍ കഴിഞ്ഞു വരികയാണ്. കേരള സര്‍ക്കാര്‍ നടത്തി വരുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുണയാണ് കണ്ണൂര്‍ റൂറല്‍ പോലീസ് നല്‍കിവരുന്നത്.