കോഴിക്കോട്: സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്ന മതവിദ്വേഷം വളര്‍ത്തുന്ന വിഡിയോ പോസ്റ്റ് ചെയ്തതിന് കര്‍മ്മ ന്യൂസിനെതിരെ കേസ്.
വയനാട് ഇസ്ലാമിക ഗ്രാമമാണ് എന്നും അവിടെ ഐഎസ് പിടിമുറുക്കുന്നുണ്ടെന്നുമുള്ള വാര്‍ത്തയ്ക്കും വിഡിയോയ്ക്കും എതിരെയാണ് കേസ്. വിദേശ രാജ്യത്തുനിന്ന് ടര്‍ഫുകള്‍ക്ക് ഫണ്ട് ലഭിക്കുന്നുണ്ടെന്നും വാർത്തയില്‍ പറയുന്നു. ടര്‍ഫുകള്‍ തീവ്രവാദ സംഘടനകളുടെ കേന്ദ്രങ്ങളാകുന്നുണ്ടെന്നും വാര്‍ത്തയില്‍ ആരോപണമുണ്ട്.
ഫെബ്രുവരി 16ന് പോസ്റ്റ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോക്കെതിരെയാണ് വയനാട് സൈബര്‍ പൊലീസ് കേസെടുത്തത്. ഐപിസി 153 എ പ്രകാരമാണ് കേസ്. വിഡിയോക്ക് താഴെ വരുന്ന കമന്റുകളും മറ്റും പ്രകോപനം സൃഷ്ടിക്കുന്നതാണെന്ന് കണ്ടെത്തിതിനെ തുടർന്ന് പൊലീസ് സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.