പത്തനംതിട്ട: റാന്നി ഡിഎഫ്ഒ ഓഫീസിലെ വൈദ്യുതി ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്നാണ് ഫ്യൂസ് ഊരിയത്.
ഫ്യൂസ് ഊരുന്നത് സംബന്ധിച്ച് റാന്നി ഡിഎഫ്ഒ ഓഫീസിൽ അറിയിപ്പ് നൽകിയിരുന്നതായും കെഎസ്ഇബി അറിയിച്ചു. കുടിശ്ശിക തുക 15000 രൂപയുണ്ടെന്ന് കെഎസ്ഇബി വ്യക്തമാക്കി.
അതേസമയം ഫ്യൂസ് ഊരിയതാണോ മറ്റെന്തെങ്കിലും തകരാണോ എന്നറിയില്ലെന്ന് റാന്നി ഡി എഫ് ഒ പറഞ്ഞു.