ഭുവനേശ്വർ: 75-ാമത് റിപ്പബ്ലിക് ദിന പരേഡില്‍ നാരീശക്തി തെളിയിച്ച് യുവമലയാളി ഐപിഎസ് ഉദ്യോഗസ്ഥ. ഒഡീഷയിലെ റിപ്പബ്ലിക് ദിനാഘോഷ പരേഡ് നയിച്ചത് മലയാളിയായ എ.ബി.ശില്പയാണ്.
തിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശിയായ ശില്പ ഗൻജം എഎസ്പിയാണ്. 2021 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ്.
സൈനിക ശക്തിയും സാംസ്കാരിക പൈതൃകവും സ്ത്രീശാക്തീകരണവും വിളിച്ചോതുന്നതായിരുന്നു ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷം. ഒഡീഷയിലെ റിപ്പബ്ലിക് ദിന പരേഡിനെ നയിക്കാൻ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ശില്പ പറഞ്ഞു. ഗവർണർ രഘുഭർദാസും മുഖ്യമന്ത്രി നവീൻ പട്നായികും ഉള്‍പ്പെടെയുള്ളവർ പങ്കെടുത്ത ചടങ്ങിലാണ് ശില്പ റിപ്പബ്ലിക്ക് ദിനപരേഡ് നയിച്ചത്.