KeralaNEWS

ചെങ്ങന്നൂരില്‍ മയക്കുമരുന്നുമായി യുവാവ് പിടിയില്‍

ചെങ്ങന്നൂർ: ബംഗളൂരുവില്‍ നിന്ന് കൊണ്ടുവന്ന 11.80 ഗ്രാം മെത്താംഫെറ്റാമിനുമായി യുവാവ് പിടിയില്‍. ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ തെക്ക് മാതിരംപള്ളില്‍ ജിത്തുജോണ്‍ ജോര്‍ജ്ജ് (23) ആണ് പിടിയിലായത്.

ചെങ്ങന്നൂര്‍ ഗവ.ഐ.ടി.ഐ ക്കു സമീപത്തുനിന്നും  സബ് ഇന്‍സ്പെക്ടര്‍ വി.എസ്. ശ്രീജിത്തും സംഘവും ചേർന്നാണ് ഇയാളെ പിടികൂടിയത്.

സബ്ബ് ഇന്‍സ്പെക്ടര്‍ രാജീവ്, സീനിയര്‍ സി.പി.ഒ മാരായ സിജു, സ്വരാജ്, സി.പി.ഒ മസീഹ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Signature-ad

ബംഗളൂരുവിൽ നിന്നും ആഢംബര ബസുകളിൽ മയക്കുമരുന്നുകൾ കൊണ്ടുവന്ന് ഐടിഐയിലെ ഉൾപ്പടെയുള്ള വിദ്യാർത്ഥികൾക്ക് വിൽക്കുന്ന ആളാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.

Back to top button
error: