ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ബാങ്ക് 6,071 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. ബാങ്കിന്റെ അറ്റ പലിശ വരുമാനം (എന്‍ഐഐ) മൂന്നാം പാദത്തില്‍ 11,459 കോടി രൂപയില്‍ നിന്ന് 9 ശതമാനം ഉയര്‍ന്ന് 12,532 കോടി രൂപയായി.
മുന്‍ വര്‍ഷം ഇതേപാദത്തില്‍ അറ്റ പലിശ മാര്‍ജിന്‍ (എന്‍ഐഎം) 4.01 ശതമാനമായിരുന്നു. ക്യുഎബി (ക്വാര്‍ട്ടേര്‍ലി ആവറേജ് ബാലന്‍സ്) അടിസ്ഥാനത്തില്‍, കാസ (CASA) വാര്‍ഷികാടിസ്ഥാനത്തില്‍ 13% വും പാദാടിസ്ഥാനത്തില്‍ 1% വും വളര്‍ന്നു. ഡിസംബര്‍ അവസാനംവരെ ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി (ഗ്രോസ് എന്‍പിഎ) 1.58 ശതമാനവും അറ്റ നിഷ്ക്രിയ ആസ്തി (നെറ്റ് എന്‍പിഎ) 0.36 ശതമാനവുമാണ്.
മൂന്നാം പാദത്തില്‍ ബാങ്കിന്റെ ഫീസിനത്തിലുള്ള വരുമാനം 29 ശതമാനം ഉയര്‍ന്ന് 5,170 കോടി രൂപയായി. റീട്ടെയില്‍ ഫീസ് വാര്‍ഷികാടിസ്ഥാത്തില്‍ 36% വും പാദാടിസ്ഥാനത്തില്‍ 6% വും വര്‍ദ്ധിച്ചു, ഇത് ബാങ്കിന്റെ മൊത്തം ഫീസ് വരുമാനത്തിന്റെ 72% ആണ്. ലാഭം ഉള്‍പ്പെടെയുള്ള മൊത്തത്തിലുള്ള മൂലധന പര്യാപ്തതാ അനുപാതം (സിഎആര്‍) 16.63 ശതമാനവും സിഇടി 1 അനുപാതം 13.71 ശതമാനവുമാണ്.