CrimeNEWS

ലഹരിയിടപാടിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്: ബിനീഷ് കോടിയേരിയെ ഇ.ഡി ചോദ്യം ചെയ്യുന്നു

കൊച്ചി: ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇ.ഡി) ചോദ്യം ചെയ്യുന്നു. കൊച്ചി ഓഫിസിലാണ് ചോദ്യം ചെയ്യല്‍. ലഹരിയിടപാടിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇ.ഡി നടപടി. 2020ല്‍ അറസ്റ്റിലായ ബിനീഷിന് ഒരു വര്‍ഷത്തെ തടവിനുശേഷമാണ് ജാമ്യം കിട്ടിയത്.

ഈ കേസില്‍ ആദായനികുതിയിലടക്കം പൊരുത്തക്കേടുകള്‍ ഇ.ഡി കണ്ടെത്തിയിരുന്നു. ഇതില്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യല്‍. ബുധനാഴ്ച രാവിലെ 10.30 നാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.

Signature-ad

ഇതുമായി ബന്ധപ്പെട്ടുള്ള കേസില്‍ ബിനീഷ് കോടിയേരിക്ക് എതിരെയുള്ള വിചാരണക്കോടതിയുടെ നടപടികള്‍ കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദ്, തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രന്‍, കന്നഡ സീരിയല്‍ നടി ഡി.അനിഖ എന്നിവരെ 2020ല്‍ ലഹരിക്കേസില്‍ എന്‍സിബി അറസ്റ്റ് ചെയ്തു. ഇവരുമായി ബന്ധപ്പെട്ട പണമിടപാടുകളാണ് ഇ.ഡി അന്വേഷിക്കുന്നത്. ബിനീഷിന്റെ ബെനാമിയാണ് അനൂപ് എന്നാണ് ഇ.ഡി ആരോപണം.

Back to top button
error: