Lead NewsNEWS

വനിതാ ഡോക്ടറുടെ ഒന്നരക്കോടി രൂപ തട്ടിയ സംഭവം: ബിഹാർ സ്വദേശി അറസ്റ്റിൽ

ധുനിക സൗകര്യമുള്ള മൾട്ടി-സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആരംഭിക്കുവാൻ വിദേശ ധനസഹായം വാഗ്ദാനം ചെയ്ത വനിത ഡോക്ടറുടെ കയ്യിൽ നിന്നും ഒന്നര കോടി രൂപ തട്ടിയ പ്രതി അറസ്റ്റിൽ. തലസ്ഥാനനഗരിയിൽ ആണ് സംഭവം അരങ്ങേറിയത്. ബീഹാർ സ്വദേശിയായ നിർമ്മൽ ചൗധരിയാണ് അറസ്റ്റിലായത്‌. നിർമ്മൽ ചൗധരിക്കൊപ്പം പ്രാദേശിക ഭാഷ സംസാരിക്കുന്ന ഗോവ സ്വദേശിയായ കൂട്ടാളിയേയും ഡൽഹിയിൽനിന്ന് സിറ്റി സൈബർ ക്രൈം പോലീസ് ആണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഒരാഴ്ച നീണ്ടുനിന്ന അന്വേഷണങ്ങൾക്കൊടുവിലാണ് ഇവരെ പൊലീസ് പിടികൂടിയത്. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന ഇരകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഇവരുടെ കയ്യിൽ നിന്നും തിരിച്ചറിയൽ രേഖകൾ സംഘടിപ്പിച്ച് വിവിധ ബാങ്കുകളിൽ അക്കൗണ്ട് തുറന്നാണ് തട്ടിപ്പ് നടത്തുന്നത്. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്യാം ലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിർമ്മൽ ചൗധരിയെയും കൂട്ടരെയും അറസ്റ്റ് ചെയ്തത്.

Back to top button
error: