NEWS

അലര്‍ജിയുള്ളവര്‍ കോവിഡ് വാക്‌സിന്‍ എടുക്കരുത്‌

രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇപ്പോഴും വാക്‌സിന്‍ എടുക്കുന്നതിന് മുമ്പായി എന്തൊക്കെ മുന്‍കരുതല്‍ എടുക്കണമെന്നതിനെപ്പറ്റി ജനങ്ങളില്‍ നല്ലൊരു ശതമാനം പേരിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇപ്പോഴിതാ വാക്‌സിന്‍ ആര്‍ക്കൊക്കെ സ്വീകരിക്കാം, സ്വീകരിക്കാതിരിക്കാം എന്നതിനെപ്പറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ്. അതില്‍ പ്രധാനമായി അലര്‍ജിയുള്ളവര്‍ കോവിഡ് വാക്‌സീന്‍ ഉപയോഗിക്കരുതെന്നാണ് മുന്നറിയിപ്പ്.

കോവിഷീല്‍ഡിന്റേയും കോവാക്‌സീന്റേയും കമ്പനികള്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഗുരുതര അലര്‍ജിയുള്ളവര്‍ കുത്തിവയ്‌പെടുക്കരുത് എന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഏതെങ്കിലും മരുന്ന്, ഭക്ഷണം, വാക്‌സിന്‍ എന്നിവയോട് അലര്‍ജിയുള്ളവര്‍ക്കായാണ് മുന്‍കരുതല്‍ നിര്‍ദേശം. അനാഫിലാസിസ് പോലുള്ള ഗുരുതര അലര്‍ജിയുള്ളവര്‍ കോവിഡ് വാക്‌സിന്‍ എടുക്കരുത്. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് പുറമെ ഗര്‍ഭം ധരിക്കാന്‍ പദ്ധതിയിടുന്നവരും കോവീഷില്‍ഡ് സ്വീകരിക്കുന്നതിന് മുന്‍പ് വാക്‌സിനേറ്ററുടെ അഭിപ്രായം തേടണമെന്ന മുന്നറിയിപ്പാണ് അധികൃതര്‍ മുന്നോട്ട് വെയ്ക്കുന്നത്.

Signature-ad

കീമോതെറാപ്പി ചെയ്യുന്ന കാന്‍സര്‍ രോഗികള്‍, എച്ച്‌ഐവി പോസറ്റീവ് ആയ രോഗികള്‍ എന്നിവരാണ് ഇത്തരത്തിലുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നവരും കോവാക്‌സിന്‍ എടുക്കരുത്.

Back to top button
error: