കൊല്ലം: ലൈസന്‍സ് ഇല്ലാത്തയാള്‍ കുട്ടികളെയും കൊണ്ട് വണ്ടി ഓടിച്ചു പിടിക്കപ്പെട്ടാല്‍ വണ്ടിയിലെ കുട്ടികള്‍ എന്ത് ചെയ്യും? ലൈസന്‍സ് ഇല്ലാതെ കൊല്ലം വെളിച്ചിക്കാലയിലെ സ്വകാര്യ പ്രി പ്രൈമറി സ്‌കൂള്‍ ബസ് ഓടിച്ച ഡ്രൈവര്‍ പിടിയില്‍. സ്‌കൂളിലെ വാഹനം, ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടി. വിദ്യാര്‍ഥികളെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ എത്തിച്ചു.
പരിശോധനയില്‍ വണ്ടി പിടിച്ചു. വാഹനത്തിന്റെ നികുതിയും അടച്ചിരുന്നില്ല. മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍ രാംജി.കെ.കരണ്‍ ആണ് വാഹനം ഓടിച്ചത്. റോഡ് സുരക്ഷാ വാരത്തിന്റെ ഭാഗമായി ജില്ലയില്‍ സ്‌കൂള്‍ ബസുകള്‍ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിലാണ് സ്‌കൂള്‍ ബസ് പിടിച്ചത്. നിയമവിരുദ്ധമായി വാഹനങ്ങളില്‍ പതിച്ച ബാനറുകളും പരസ്യങ്ങളും നീക്കം ചെയ്ത് താക്കീത് നല്‍കി. തുടര്‍ന്നും പരിശോധന തുടരുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.