നിലവാരമുള്ളതും മികവുറ്റതുമായ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമൊരുക്കാൻ കേരള സ്റ്റാര്‍ട്ടപ്പ് മിഷൻ വഴി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ക്കുള്ള അംഗീകാരമാണ് സ്റ്റാര്‍ട്ടപ്പ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ലോകോത്തര നിലവാരമുള്ള ഇൻകുബേഷൻ സൗകര്യങ്ങളും സൂപ്പര്‍ ഫാബ്ലാബും സാമ്ബത്തിക പിന്തുണയുമടക്കം സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കായി ഒരുപാട് സംവിധാനങ്ങളാണ് കേരളത്തില്‍ ഒരുക്കിയിട്ടുള്ളത്. ഇവയില്‍ പലതിനും അന്താരാഷ്ട്ര അംഗീകാരങ്ങള്‍ ലഭിച്ചു. കേരളത്തിന്റെ സമഗ്രമായ സാമൂഹിക പുരോഗതിക്ക് വ്യവസായികമായ മുന്നേറ്റം അനിവാര്യമാണ്. ഈ വികസനക്കുതിപ്പിനായി വിവിധ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടുവരുന്നുണ്ട്. ഒരു വിജ്ഞാന സമ്ബദ്വ്യവസ്ഥയായി കേരളത്തെ മാറ്റിത്തീര്‍ക്കാനുള്ള പരിശ്രമങ്ങള്‍ക്ക് കരുത്തുപകരുന്നതാണ് സ്റ്റാര്‍ട്ടപ്പ് റാങ്കിങ്ങിലെ കേരളത്തിന്റെ മികച്ച പ്രകടനം- മുഖ്യമന്ത്രി പറഞ്ഞു.