NEWSWorld

വെരുട്ടാൻ നോക്കരുത് ; ചൈനയില്‍ നിന്ന് മടങ്ങവേ ഇന്ത്യക്കെതിരെ മാലിദ്വീപ്  പ്രസിഡന്റ് മുയിസുവിന്റെ പരോക്ഷ പരാമര്‍ശം

മാലി: ചൈനയില്‍ നിന്ന് മാലദ്വീപിലിക്ക് മടങ്ങവേ ഇന്ത്യക്കെതിരെ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പരോക്ഷ പരാമര്‍ശം.

തന്റെ രാജ്യം ചെറുതായിരിക്കാം, പക്ഷേ തങ്ങളെ ഭീഷണിപ്പെടുത്താൻ ആര്‍ക്കും ലൈസൻസ് നല്‍കിയിട്ടില്ല എന്നാണ് മുയിസു കടുത്ത സ്വരത്തില്‍ പറഞ്ഞത്. ഒരു രാജ്യത്തിന്റെയും പേരെടുത്തുപറയാതെയാണ് ചൈനാ അനുകൂലിയായ നേതാവിന്റെ പരാമര്‍ശം. ബീജിങ്ങിലെ വെലാന വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ മഹാസമുദ്രം ഏതെങ്കിലും പ്രത്യേക രാജ്യത്തിന്റെതല്ലെന്നും മാലദ്വീപ് സ്വതന്ത്ര പരമാധികാര രാഷ്ട്രമാണെന്നും മുയിസു ഇന്ത്യയെ ലാക്കാക്കി പറഞ്ഞു. ഞങ്ങള്‍ ആരുടെയെങ്കിലും പിന്നാമ്ബുറത്തല്ല, ഞങ്ങള്‍ സ്വതന്ത്ര, പരമാധികാര രാഷ്ട്രമാണ്.

Signature-ad

ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാത്ത ചൈനയുടെ നിലപാടിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. മുൻ മാലദ്വീപ് ഭരണകൂടത്തിന്റെ ഇന്ത്യാ അനുകൂല നയത്തെയും മുയിസു പരിഹസിച്ചു ഒരു കസേരയില്‍ നിന്ന് എഴുന്നേറ്റ് മറ്റൊരു കസേരയില്‍ ഇരിക്കാൻ മുൻഭരണകൂടം വിദേശരാജ്യത്തിന്റെ അനുമതി തേടിയെന്നാണ് മുയിസുവിന്റെ പരിഹാസം

Back to top button
error: