മനസ്സില്ലാമനസ്സോടെ അധികാരത്തിൽനിന്ന് വിടപറഞ്ഞ് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ്. വൈറ്റ് ഹൗസ് പുറത്തുവിട്ട വിടവാങ്ങൽ ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ ട്രമ്പ് വികാരാധീനനായി കാണപ്പെട്ടു.
” പുതിയ ഭരണകൂടം നിലവിൽ വരികയാണ്. അമേരിക്കയിലെ സുരക്ഷിതത്വത്തിനും വിജയത്തിനും പുതിയ ഭരണകൂടം നിദാനം ആകട്ടെ എന്ന് പ്രാർത്ഥനകളോടെ ആശംസിക്കുന്നു. ” വീഡിയോയിൽ ട്രമ്പ് ഇങ്ങനെ പറയുന്നു, ” എല്ലാവിധ ആശംസകളും നേരുന്നു. ”
“കഠിനമായ തീരുമാനങ്ങളെടുത്തു, കാഠിന്യമേറിയ പോരാട്ടങ്ങൾ നടത്തി. എല്ലാം അമേരിക്കയുടെ നന്മയ്ക്ക്.”ട്രമ്പ് വ്യക്തമാക്കി.
എന്നാൽ തന്നെ തോൽപ്പിച്ച ജോ ബൈഡന്റെ പേര് ഒരു പ്രാവശ്യം പോലും ഉച്ചരിക്കാൻ ഡൊണാൾഡ് ട്രമ്പ് തയ്യാറായില്ല. നവംബർ മൂന്നിന് നടന്ന തെരഞ്ഞെടുപ്പിൽ 232ന് എതിരെ 306 ഇലക്ട്രൽ വോട്ടുകൾക്കാണ് ബൈഡൻ ട്രമ്പിനെ തോൽപ്പിച്ചത്. സത്യപ്രതിജ്ഞയ്ക്ക് മുമ്പ് ബൈഡനെ കാണാൻ ട്രമ്പ് തയ്യാറായില്ല.