
കൊല്ലം: ചക്കുവള്ളിയില്‍ പാചകവാതക സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് അപകടം. അനധികൃതമായി സൂക്ഷിച്ച 140 സിലിണ്ടറുകളില്‍ ആറ് എണ്ണമാണ് പൊട്ടിത്തെറിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. പ്രകാശ് ജനാര്‍ദനക്കുറുപ്പ് എന്നയാളുടെ പേരിലുള്ള വീട്ടിലും സമീപത്തെ ഷെഡിലുമാണ് ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നത്.
പന്തളം തുമ്ബമണ്ണിലെ ഏജൻസിയുടെ സിലിണ്ടറുകളാണ് ഇത്.
ഗാര്‍ഹിക സിലിണ്ടറില്‍ നിന്നും വാണിജ്യ ആവശ്യത്തിനുള്ള വലിയ സിലിണ്ടറിലേക്ക് വാതകം പകരുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.






