തിരുവനന്തപുരം: കാട്ടാക്കടയില്‍ കുറകോണത്ത് ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടുക്കൊണ്ടു പോകാന്‍ ശ്രമം. പൂവച്ചല്‍ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കാട്ടാക്കട പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം രാത്രി മുത്തശ്ശിയോടും സഹോദരനോടുമൊപ്പമാണ് പെണ്‍കുട്ടി കിടന്നുറങ്ങിയത്. രാത്രി വീട്ടില്‍ ആരോ ഉള്ളതായി കുട്ടിയുടെ മുത്തശ്ശി ശ്രദ്ധിച്ചിരുന്നു. എന്നാല്‍ കുട്ടിയുടെ അച്ഛനായിരിക്കാം എന്നാണ് കരുതിയത്. കുറച്ചു കഴിഞ്ഞപ്പോഴേക്കും പെണ്‍കുട്ടി തുടരെത്തുടരെ വിളിക്കുന്നത് കേട്ടാണ് മുത്തശ്ശി എഴുന്നേറ്റത്. അപ്പോഴാണ് പുറത്തുനിന്നുള്ള ആള്‍ വീട്ടിലുള്ളതായി ശ്രദ്ധയില്‍ പെട്ടത്.
ഉടന്‍ തന്നെ കുട്ടിയുടെ പിതാവിനെ വിളിച്ചു. പിതാവ് ഇയാളെ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. കാക്കി ഷര്‍ട്ടും കറുത്ത പാന്റുമായിരുന്നു ഇയാള്‍ ധരിച്ചിരുന്നത്. ഉടന്‍ തന്നെ കാട്ടാക്കട പോലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സിസിടിവി അടക്കം പരിശോധിക്കുന്നുണ്ട്.