മഞ്ചേരി: പ്രസവാനന്തര ജോലിക്കെത്തിയ വീട്ടില്‍നിന്നും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതിയായ തമിഴ്നാട് സ്വദേശിനിയെ പൊലീസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട് ഗൂഡല്ലൂര്‍ ദേവര്‍ഷോല തട്ടാൻതൊടി വീട്ടില്‍ ഉമ്മുസല്‍മയെയാണ് (48) മഞ്ചേരി സ്റ്റേഷൻ ഓഫിസര്‍ ആര്.പി സുജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.സ്വര്‍ണാഭരണങ്ങള്‍ ഗൂഡല്ലൂരിലെ ജ്വല്ലറിയില്‍നിന്ന് പൊലീസ് കണ്ടെത്തി.
കഴിഞ്ഞ നവംബറിലാണ് സംഭവം. പുല്പറ്റ തോട്ടക്കാട് കെ.പി. അലിയുടെ വീട്ടില്‍നിന്നാണ് സ്വര്‍ണം മോഷണം പോയത്. മകളുടെ പ്രസവാനന്തര പരിചരണത്തിനായാണ് ഉമ്മുസല്‍മ വീട്ടിലെത്തിയത്. 14 ദിവസം ജോലിയെടുത്ത ഇവര്‍ വീട്ടുകാരോട് ഭര്‍ത്താവ് മരിച്ചതായി അറിയിച്ച് ഗൂഡല്ലൂരിലേക്ക് പോയി. പിന്നീട് ദിവസങ്ങള്‍ കഴിഞ്ഞാണ് അലമാരക്ക് മുകളില്‍ സൂക്ഷിച്ച എട്ടുപവൻ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി വീട്ടുകാര്‍ അറിഞ്ഞത്. താലിമാല, പാദസരം, വള എന്നിവയാണ് നഷ്ടമായത്. തുടര്‍ന്ന് മഞ്ചേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.