IndiaNEWS

പൗരത്വഭേദഗതി നിയമം പൊടിതട്ടിയെടുത്ത് കേന്ദ്രം; തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കാന്‍ നീക്കം

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമം ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ചട്ടങ്ങള്‍ വൈകാതെ പ്രസിദ്ധീകരിക്കും. പൗരത്വത്തിന് അപേക്ഷിക്കാന്‍ പോര്‍ട്ടല്‍ നിലവില്‍ വരുമെന്നും കേന്ദ്ര സര്‍ക്കാരിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പൗരത്വത്തിനായുള്ള നടപടിക്രമങ്ങളെല്ലാം ഓണ്‍ലൈനായിരിക്കും. പൗരത്വത്തിന് അപേക്ഷിക്കുന്നവര്‍ യാത്രാരേഖകളില്ലാതെ ഇന്ത്യയിലെത്തിയ വര്‍ഷം വ്യക്തമാക്കേണ്ടതുണ്ട്. അപേക്ഷകരില്‍നിന്ന രേഖകളൊന്നും ആവശ്യപ്പെടില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Signature-ad

2019 ഡിസംബറിലാണ് പൗരത്വഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കിയത്. ഇതിനെതിരെ രാജ്യവ്യാപകമായി വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. നിയമം പാസാക്കി നാല് വര്‍ഷമായിട്ടും സി.എ.എക്കായുള്ള ചടങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്രത്തിന് കഴിഞ്ഞിരുന്നില്ല. ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യാതെ നിയമം നടപ്പാക്കാനാവില്ല.

2014 ഡിസംബര്‍ 31-ന് മുമ്പ് ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് മതപരമായ പീഡനത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് പൗരത്വഭേദഗതി നിയമപ്രകാരം പൗരത്വം ലഭിക്കുക.

Back to top button
error: