KeralaNEWS

ട്രെയിനിൽ മലയാളി യുവതിയുടെ മുന്നിലിരുന്ന് സ്വയംഭോഗം;  42 കാരൻ ഗോവയില്‍ അറസ്റ്റില്‍

പനാജി: ട്രെയിൻ യാത്രക്കിടെ യാത്രക്കാരിയോട് ലൈംഗിക അതിക്രമം കാണിച്ച യുവാവിനെ റയിൽവെ പൊലീസ് അറസ്റ്റ് ചെയ്തു.

പൂര്‍ണ എക്‌സ്‌പ്രസില്‍ വെച്ചാണ് 22 കാരിയായ മലയാളി യുവതിയോട് 42 കാരൻ അപമര്യാദയോടെ പെരുമാറിയത്.ചൊവ്വാഴ്ചയാണ് സംഭവം.

Signature-ad

കേരളത്തില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയിലേക്ക് പോവുകയായിരുന്ന മലയാളി യുവതിക്ക് മുന്നില്‍ 42 കാരൻ ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുകയും സ്വയംഭോഗം ചെയ്യുകയുമായിരുന്നു.

ഇവര്‍ ബഹളം വെച്ചതോടെ യുവാവ് സീറ്റില്‍ നിന്നും എഴുന്നേറ്റ് മറ്റൊരു കോച്ചിലേക്ക് പോയി.തുടര്‍ന്ന് യുവതിയും സുഹൃത്തുക്കളും റെയില്‍വേ എമര്‍ജൻസി നമ്ബറിലും ട്രെയിനിലുണ്ടായിരുന്ന ടിക്കറ്റ് എക്സാമിനറേയും വിവരം അറിയിച്ചു.

ട്രെയിൻ മാര്‍ഗാവോ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോൾ കാത്തുനിന്ന ഗോവ പൊലീസിന്‍റെ കൊങ്കണ്‍ റെയില്‍വേ യൂണിറ്റ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.ഇയാളും മലയാളിയാണെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: